Video Stories
രണ്ടാം ഇന്നിങ്സുമായി സച്ചിന്

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് സച്ചിന് തന്നെ ഒടുവില്‍ തുറന്നു പറയുന്നു. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ഡ് ഇന്നിലാണ് സച്ചിന് വികാരനിര്‍ഭരമായ കുറിപ്പെഴുതിയത്. രണ്ടാം ഇന്നിങ്സ് എന്ന് തലക്കെട്ടിട്ട പോസ്റ്റിന് താഴെ സച്ചിന് ഇങ്ങനെ കുറിക്കുന്നു.’അത് 2013 ഒക്ടോബര്‍ മാസമായിരുന്നു. ഡല്‍ഹിയില്‍ ചാമ്പ്യന്‍സ് ലീഗ് നടക്കുന്ന സമയം. എന്റെ ദിവസം തുടങ്ങുന്നതു തന്നെ ജിമ്മില്‍ നിന്നായിരുന്നു. 24 വര്‍ഷമായിട്ടുള്ള ശീലമാണ് അത്. പക്ഷേ ഒക്ടോബറിലെ ആ പ്രഭാതത്തില്‍ ചില മാറ്റങ്ങളെല്ലാം സംഭവിച്ചു’ വിരമിക്കാന്‍ എന്തുകൊണ്ട് തീരുമാനമെടുത്തു എന്നതിനെക്കുറിച്ച് സച്ചിന്. ‘ആ ദിവസം ഞാന്‍ മടിച്ചു മടിച്ചാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്.
ജിമ്മില്‍ പോവുക എന്നത് ക്രിക്കറ്റ് കരിയറിലെ നിര്‍ണായക കാര്യമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നിട്ടും എനിക്ക് വിരക്തി തോന്നി. അതെന്തു കൊണ്ടായിരുന്നു?. ‘അതെല്ലാം ചിലതിന്റെ അടയാളങ്ങളായിരുന്നു. ഞാന്‍ നിര്‍ത്തലാക്കേണ്ട ചില അടയാളങ്ങള്‍. ഞാന്‍ ഏറ്റവും അടുത്തു നില്ക്കുന്ന ക്രിക്കറ്റ് എന്റെ ദൈനംദിന കാര്യങ്ങളില്‍ ഇനിയുണ്ടാകില്ല എന്നതിന്റെ അടയാളം.’ പിന്നീട് സുനില്‍ ഗവാസ്ക്കര്‍ എങ്ങനെയാണ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയതെന്നും സച്ചിന് പറയുന്നു. തന്റെ ഹീറോകളില്‍ ഒരാളായിരുന്ന ഗവാസ്ക്കര്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് സച്ചിന്. ഉച്ചഭക്ഷണത്തിനും ചായയ്ക്കുമുള്ള ഇടവേളയ്ക്ക് ഇനി എത്ര സമയം ബാക്കിയുണ്ടെന്ന് ക്ലോക്കില്‍ നോക്കാന്‍ തുടങ്ങിയതോടെ താന്‍ വിരമിക്കാനുള്ള തീരുമാനത്തിലെത്തി എന്നാണ് ഗവാസ്ക്കര്‍ സച്ചിനോട് പറഞ്ഞത്.’ഗവാസ്ക്കര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. എന്റെ മനസ്സും ശരീരവും എന്നോട് പറഞ്ഞതും അതായിരുന്നു.
എന്റെ ബൂട്ടുകള്‍ തൂക്കിയിടേണ്ട സമയമായി എന്ന് എനിക്കപ്പോള്‍ മനസ്സിലായി’. ‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിംബിള്‍ഡണില്‍ വെച്ച് ബില്ലി ജീന്‍ കിങ്ങ് പറഞ്ഞ വാക്കുകളും ഞാന്‍ ഓര്‍ത്തു. എപ്പോള്‍ വിരമിക്കണമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അത് നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ വരും. നിങ്ങള്‍ എപ്പോള്‍ വിരമിക്കണമെന്ന തീരുമാനം ലോകത്തെക്കൊണ്ട് എടുപ്പിക്കരുത്. ഒരു കായികതാരമായി ഇനി നിലനില്ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ എന്തു ചെയ്യും? 24 വര്‍ഷം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത് ഇനിയുണ്ടാകില്ല എന്നു മനസ്സിലാക്കുമ്പോള്‍ നമ്മളെന്തെല്ലാം മുന്നൊരുക്കങ്ങളെടുക്കും?. വിരമിക്കലിന് ശേഷം വന്ന പ്രധാന മാറ്റം നമുക്ക് എന്താണോ വേണ്ടത് അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതാണെന്നും സച്ചിന്. ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിലെ പ്രധാന നേട്ടം ആന്ധ്രപ്രദേശിലെ പുട്ടം രാജു എന്ന ഗ്രാമം ദത്തെടുക്കാന്‍ കഴിഞ്ഞതാണെന്നും സച്ചിന് കുറിക്കുന്നു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി