സല്‍മാന്‍ നദ്‌വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം ഐ എം പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. ആള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡില്‍ പിളര്‍പ്പുണ്ടാക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉവൈസി ആരേപിച്ചു. ബാബരി മസ്ജിദ് വിഷയം അവസാനിപ്പിക്കണമെന്ന് പറയുന്നവരെ സാമൂഹ്യമായി ബഹിഷ്‌കരിക്കണമെന്നും ഉവൈസി പറഞ്ഞു.

ചിലര്‍ മോദിയുടെ ട്യൂണിനനുസരിച്ച് നൃത്തം ചവിട്ടുകയാണ്. നദ്‌വിയെ ഉദ്ദേശിച്ചു കൊണ്ട് ഉവൈസി പറഞ്ഞു. ബാബരി മസ്ജിദ് വിഷയത്തില്‍ യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്ന പേര്‍സണല്‍ ലോ ബോര്‍ഡ് തീരുമാനത്തിനെതിരായി നീങ്ങുന്ന സല്‍മാന്‍ നദ്‌വിക്കെതിരായി കടുത്ത വിമര്‍ശനമാണ് ഉവൈസി ഉന്നയിക്കുന്നത്.