Connect with us

Sports

ഇംഗ്ലണ്ടില്‍ കളിക്കുന്ന സാഞ്ചസിന് സ്‌പെയിനില്‍ തടവു ശിക്ഷ

Published

on

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ അലക്‌സി സാഞ്ചസിനെതിരെ സ്‌പെയിനില്‍ 16 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി. ബാര്‍സലോണയില്‍ കളിക്കുന്ന കാലത്ത് നികുതിയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി താരം കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചതിനാണിത്. എന്നാല്‍, കുറ്റം ആദ്യത്തേതാണെന്നതിനാലും 24 മാസത്തില്‍ കുറഞ്ഞ തടവാണ് എന്നതിനാലും ചിലിയന്‍ താരം ജയിലില്‍ പോകേണ്ടി വരില്ല.

2012-2013 കാലയളവില്‍ ഇമേജ് റൈറ്റ്‌സിലൂടെയുള്ള വരുമാനം സാഞ്ചസ് മറച്ചുവെച്ചുവെന്നും സ്പാനിഷ് ഖജനാവിന് ഇത് നഷ്ടമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റം സമ്മതിച്ച സാഞ്ചസ് പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

സമീപ കാലത്ത് നികുതി വെട്ടിപ്പിന്റെ പേരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. മെസ്സിക്കു വിധിക്കപ്പെട്ട 21 മാസ ജയില്‍ വാസം പണമടച്ചതിനാല്‍ ഒഴിവായി. നിയമ നടപടിയെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് വിട്ട് സ്‌പെയിനിനു പുറത്തേക്ക് ചേക്കേറാന്‍ ക്രിസ്റ്റ്യാനോ താല്‍പര്യം പ്രകടിപ്പിരുന്നു.

india

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്ക്

ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്ക്

Published

on

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഡല്‍ഹി എഫ്‌സിയില്‍ നിന്ന് ലോണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലെത്തിയ താരം അവരുമായുള്ള നാല് വര്‍ഷത്തെ കരാര്‍ ലംഘിച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്.

അന്‍വര്‍ അലിയും മാതൃക്ലബ് ഡല്‍ഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേര്‍ന്ന് 12.90 കോടി രൂപ മോഹന്‍ ബഗാന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് എ.ഐ.എഫ്.എഫ് പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിര്‍ദേശം. പിഴ തുകയുടെ പകുതി അന്‍വര്‍ അലിയാണ് നല്‍കേണ്ടത്. ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകകളിലൊന്നായ 24 കോടിക്കാണ് അന്‍വര്‍ ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ മാതൃക്ലബ് ഡല്‍ഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. 2022ല്‍ ഇന്ത്യന്‍ ടീമില്‍ ഇറങ്ങിയ അന്‍വര്‍ അലി ഇതുവരെ രാജ്യത്തിനുവേണ്ടി 22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനമാണ് അന്‍വര്‍ കാഴ്ച്ചവെച്ചത്.

Continue Reading

Football

ഇന്നത്തെ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും

Published

on

ഷഹബാസ് വെളളില

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ ഹോം മത്സരത്തിനിറങ്ങിയ തൃശൂര്‍ മാജിക് എഫ്.സി മത്സരം കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു തൃശൂരിന്റെ തോല്‍വി.രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടു ഗോളുകളാണ് നേടിയത്. സ്‌പെയിന്‍ താരങ്ങളാണ് കണ്ണൂരിന്റെ രക്ഷകരായത്. ഡേവിഡ് ഗ്രാന്‍ഡെ (71), അല്‍വാരോ അല്‍വാരസ് (94) എന്നിവര്‍ കണ്ണൂരിനായി ഗോള്‍ നേടിയപ്പോള്‍ അഭിജിത്ത് സര്‍ക്കാറിന്റെ വകയായിരുന്നു തൃശൂര്‍ മാജിക് എഫി.യുടെ ഏക ഗോള്‍.

88-ാം മിനുറ്റില്‍ തൃശൂരിന്റെ ഹെന്‍്ട്രിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. വിജയത്തോടെ കണ്ണൂര്‍ വാരിയേഴ്‌സ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും.
മഴയില്‍ നനഞ്ഞ് കുതിര്‍ന്ന ഗ്രൗണ്ടില്‍ ഇരു ടീമുകളും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. തൃശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും നൂറുകണക്കിന് കാണികളും മത്സരം കാണാനെത്തിയിരുന്നു.നായകന്‍ സി.കെ വിനീദിനെ കൂടാതെ അര്‍ജുന്‍ എം.എം, ആദില്‍ പി, ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നീ മലയാളി താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ തന്നെ അവസരം ലഭിച്ചു. മുഹമ്മദ് ഫഹീസ്, നജീബ്, അശ്വിന്‍ കുമാര്‍, അജ്മല്‍ പിഎ എന്നിവരായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ മലയാളികള്‍. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടിനോട് കൂടി പൊരുതിയാണ് ഇരുടീമുകള്‍ കളിച്ചുമുന്നേറിയത്.

ആദ്യ മിനുറ്റുകളില്‍ തന്നെ തൃശൂര്‍ നായകന്‍ സി.കെ വിനീദിന്റെ മുന്നേറ്റമാണ് കണ്ടത്. ബ്രസീല്‍ താരം ടൊസ്‌കാനോയും വിനീദും നിരന്തരം കണ്ണൂര്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു. ഇതിന് ഉത്തരം കിട്ടിയത് 36-ാം മിനുറ്റില്‍. നായകന്‍ സി.കെ വിനീദിന്റെ പരിചയസമ്പത്തും വേഗതയും കരുത്താക്കി തൃശൂര്‍ മാജിക് എഫ്.സി ലീഡ് നേടി. മധ്യഭാഗത്തുനിന്നും നീട്ടിയടിച്ച് പന്ത് കാലില്‍ കോര്‍ത്ത് രണ്ടു താരങ്ങളെ മറികടന്ന് മുന്നേറിയ സി.കെ വിനീദ് ഇടതുഭാഗത്ത് ഫ്രീയായി നിന്നിരുന്ന അഭിജിത്തിന് പന്ത് നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മനോഹരമായൊരു ഷോട്ടിലൂടെ മുന്‍ മുഹമ്മദന്‍സ് താരം അഭിജിത്ത് സര്‍ക്കാര്‍ മാജിക് എഫ്.സിയെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച കണ്ണൂര്‍ വാരിയേഴ്‌സിന് സമനില കണ്ടെത്താന്‍ മികച്ച അവസരങ്ങള്‍ ലങഭിച്ചെങ്കിലും ഗോള്‍ മാറി നിന്നു. ആദ്യ പകുതിയില്‍ കണ്ട കണ്ണൂരിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. തുടക്കം തന്നെ ആഞ്ഞടിച്ചു മുന്നേറിയ കണ്ണൂര്‍ 71-ാം മിനുറ്റില്‍ സമനില കണ്ടെത്തി. വികാസ് എറിഞ്ഞ ത്രോ കൃത്യം ബോക്‌സിലേക്ക്. സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡേയുടെ കാലിലേക്ക് വന്ന പന്ത് ഉഗ്രനൊരു ഷോട്ടിലൂടെ പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞു കയറി. ജയത്തിനായി ഇരു ടീമുകളും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. അവസരങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചു.

88-ാം മിനിറ്റില്‍ തൃശ്ശൂരിന്റെ ഹെന്‍ഡ്രി അന്റോനി കണ്ണൂരിന്റെ നായകനെ ബോക്‌സിനു മുന്‍പില്‍ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 10 പേരുമായായിരുന്നു പിന്നീട് തൃശ്ശൂരിന്റെ കളി. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ പ്രഗ്യാന്‍ സുന്ദര്‍ എടുത്ത കോര്‍ണര്‍ അല്‍വാരോ അല്‍വാരസ് ഹെഡറിലൂടെ വലയിലെത്തിച്ച് കണ്ണൂരിനു അവിസ്മരണീയ ജയം സമ്മാനിച്ചു.

Continue Reading

Football

യുവേഫ നാഷന്‍സ് ലീഗ്: പോര്‍ചുഗലിനും സ്പെയിനിനും തകര്‍പ്പന്‍ ജയം

മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.

Published

on

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ചുഗലിനും സ്പെയിനിനും മിന്നും വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ക്കാണ് പോര്‍ചുഗല്‍ തകര്‍ത്തത്. പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ മക് ടോമിനിയിലൂടെ സേകോട്ട്ലാന്റാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പോര്‍ചുഗലിന് കഴിഞ്ഞില്ല. 54ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ തകര്‍പ്പന്‍ ഗോളിലൂടെ തിരിച്ചടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ 900ാമത് ഗോള്‍ നേടിയ 39കാരന്റെ നാഷന്‍സ് ലീഗിലെ രണ്ടാം ഗോളായി മാറിയത്.

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയിനിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്തത്. 20ാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധ താരം റോബിന്‍ ലെ നോര്‍മെന്‍ഡ് പുറത്തായതോടെ ഭൂരിഭാഗ സമയവും പത്തുപേരുമായി കളിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. 52ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂക്ക മാഡ്രിച്ചാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത മൂന്നു ഗോളിന് സ്പെയിന്‍ എസ്റ്റോണിയയെ തോല്‍പ്പിച്ചു.

Continue Reading

Trending