News
വോണിനായി സഞ്ജുവും സംഘവും; ഇതിഹാസ നായകന്റെ ഓര്‍മകള്‍ വീണ്ടും
2008 ലെ പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ ഇന്ന് ഭൂമുഖത്തില്ല.
അഹമ്മദബാദ്: അദ്ദേഹമാണ് ഞങ്ങള്‍ക്ക് വിശ്വസിക്കാനുള്ള കരുത്ത് നല്‍കിയത്-വാക്കുകള്‍ ജോസ് ബട്ലറുടേത്. സംസാരിക്കുന്നത് ഷെയിന്‍ വോണിനെക്കുറിച്ച്. 2008 ലെ പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ ഇന്ന് ഭൂമുഖത്തില്ല.
പക്ഷേ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ദ്യം ടീമിനൊപ്പമുണ്ടെന്നാണ് ബട്ലറും നായകന് സഞ്ജുവും പറയുന്നത്. സീസണില്‍ നാല് സെഞ്ച്വറികള്‍ സ്വന്തമാക്കി ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ബട്ലര്ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന ആദ്യ ചോദ്യം തന്നെ വോണിനെക്കുറിച്ചായിരുന്നു. വോണ്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്ന് അഹമ്മദാബാദിലെത്തുമായിരുന്നു എന്നുറപ്പ്. അത്രമാത്രം രാജസ്ഥാന് രക്തമാണ് അദ്ദേഹത്തിന്റേത്. നായകന്, കോച്ച്, മെന്റര്‍ തുടങ്ങി ദീര്‍ഘകാലം ടീമിന്റെ ഭാഗമായിരുന്നു ഓസ്ട്രേലിയക്കാരന്. ഇന്ന് രാജസ്ഥാന് അവസാന അങ്കത്തിനിറങ്ങുന്നത് വോണിനുള്ള ഉപഹാരം നല്‍കാനാണ്.
ലോകോത്തര സ്പിന്നറുടെ പിന്‍ഗാമികളായി ആര്.അശ്വിനും യുസവേന്ദ്ര ചാഹലും ടീമിലുണ്ട്. ഈ രണ്ട് സ്പിന്നര്‍മാരും മുന്‍ഗാമിയെ ബഹുമാനിക്കുന്നവരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്യാലറിയില്‍ വോണിന്റെ ചിത്രങ്ങളുമായാണ് ഫാന്‍സ് എത്തിയതും.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
kerala
അടുത്ത 12 മണിക്കൂറില്‍ ‘ഡിത്വാ’ ചുഴലിക്കാറ്റായി മാറും; തെക്കന്‍ തീരങ്ങളില്‍ മഴ മുന്നറിയിപ്പ്
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്
ചെന്നൈ: ശ്രീലങ്ക-ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറിനകം ‘ഡിത്വാ’ എന്ന ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്്.
സാഹചര്യം രൂക്ഷമാകാനിടയുള്ളതിനാല്‍ പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട സെന്യാര് ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്നാടും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ മേഖലകളും ശക്തമായ മഴ നേരിടാന്‍ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും നവംബര്‍ 25 മുതല്‍ 29 വരെ കനത്ത മഴ തുടരും. നവംബര്‍ 28 മുതല്‍ 30 വരെ തമിഴ്നാട്ടിലും ആന്‍ഡമാന്‍ ദ്വീപുകളിലും 26, 27 തീയതികളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റിന്റെ ആധിപത്യം കാരണം കാറ്റിന്റെ വേഗതയും ഉയരും. നവംബര്‍ 29ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളപ്പോള്‍, നവംബര്‍ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
kerala
ഇന്‍സ്റ്റാഗ്രാം വഴി പരിജയപ്പെട്ട എട്ടാം ക്ലാസുകാരിയെ കൊണ്ടു ഗോവയിലേക്ക് ഒളിച്ചോടിയ 26 കാരന് അറസ്റ്റില്‍
തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: വര്‍ക്കലയിലെ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി ഗോവയിലേക്ക് കടന്ന 26 കാരന് പൊലീസ് പിടിയില്‍. തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നവംബര്‍ 18-ന് വര്‍ക്കലയില്‍ നിന്ന് പെണ്‍കുട്ടിയെ കൂട്ടി പ്രതി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് മധുരയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മധുരയില്‍ ഒരു ദിവസം താമസിച്ചശേഷം ട്രെയിനില്‍ ഗോവയിലെത്തുകയായിരുന്നു.
ഗോവയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിയും പെണ്‍കുട്ടിയും പൊലീസ് വലയിലായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയെ ആസ്പദമാക്കി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ വഴി ലൊക്കേഷന്‍ പൊലീസ് കണ്ടെത്തി. പ്രതി സ്വീകരിച്ച അതേ റൂട്ടില്‍ പിന്തുടര്ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
മധുരയിലും ഗോവയിലും പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News14 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala15 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india1 day agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

