കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളര്‍ അടക്കം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു ഡോളര്‍ നല്‍കിയതു സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.