Connect with us

More

അമ്മയുടെ ശവകുടീരത്തില്‍ ശശികല മൂന്നുതവണ ആഞ്ഞടിച്ചത് എന്തിന്?

Published

on

ചെന്നൈ: അനധികൃത സ്വത്തു സമ്പാദക്കേസില്‍ ബാംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തോഴി ശശികല പുറപ്പെട്ടത്. പുഷ്പാര്‍ച്ചനക്കൊപ്പം അമ്മയുടെ ശവകുടീരത്തില്‍ മൂന്നുതവണ ആഞ്ഞടിച്ചാണ് ശശികല മടങ്ങിയത്. എന്നാല്‍ എന്തിനായിരുന്നു ഇതെന്നാണ് ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മറീനയിലെത്തിയ ശശികല ആദ്യം തൊഴുതു വണങ്ങി. പിന്നീട് ആഞ്ഞടിക്കുകയായിരുന്നു. സാധാരണ ഇത് എന്തെങ്കിലും ശപഥം ചെയ്യുന്നതിന്റെ ഭാഗമാവാറാണ് പതിവ്. എന്നാല്‍ ഇത് എന്താണെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. അവര്‍ക്ക് പിറകില്‍ നിന്ന മുന്‍മന്ത്രിമാരായ വളര്‍മതിക്കും ഗോകില ഇന്ദിരക്കും ഇതു സംബന്ധിച്ച് വിവരം ഉണ്ടായിരിക്കുമെന്നാണ് ഉയര്‍ന്നുവരുന്ന ചര്‍ച്ച. ഇവര്‍ ശപഥം കേള്‍ക്കാനാണ് സാധ്യത. പനീര്‍സെല്‍വമുള്‍പ്പെടെയുള്ള അംഗങ്ങളോട് പ്രതികാരം ചെയ്യുമെന്നാണ് ശശികലയുടെ ശപഥമെന്നും കേള്‍ക്കുന്നുണ്ട്.

മറീനയില്‍ നിന്ന് നേരെ ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങി. കൂടെ ഇളവരശിയും കീഴടങ്ങിയിട്ടുണ്ട്. കോടതി പരിസരത്ത് വന്‍സുരക്ഷാ സന്നാഹമാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശശികലക്ക് മരുന്നുമായി എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനം അജ്ഞാതര്‍ തല്ലിത്തകര്‍ത്തു.

watch video:

https://www.youtube.com/watch?v=IgzCBKe5W08

crime

പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും പങ്ക്; തട്ടിക്കൊണ്ടുപോകല്‍ നടത്തിയത് ഒരുവര്‍ഷം നീണ്ട ആസൂത്രണം

കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം

Published

on

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.

10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘കിഡ്നാപ്പിന് സഹായിച്ചത് പ്രത്യേക സംഘം’; പത്മകുമാറിന്റെ നിർണായക മൊഴി

കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു

Published

on

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ടു പോകാന്‍ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകള്‍ക്കും ഇതില്‍ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു; ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്

Published

on

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടന്നു. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനും, റേഷന്‍ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്‌റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്.

 

Continue Reading

Trending