Connect with us

kerala

ബിരിയാണി ചെമ്പേറി വന്ന ശനിദശ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലകുനിച്ച് സി.പി.എം. ജനം തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞ സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും തീവ്രമായ ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നത്.

Published

on

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലകുനിച്ച് സി.പി.എം. ജനം തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചുപറഞ്ഞ സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും തീവ്രമായ ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നത്. മറന്നുവെച്ച പെട്ടിയും ബിരിയാണി ചെമ്പും പോലുള്ള വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി പോലും സി.പി.എമ്മിന് തിരിച്ചടിയാകും. പ്രതിയായ ഒരാള്‍ പറയുന്നത് വിശ്വസിക്കരുതെന്ന തത്വം പറയുന്ന മുഖ്യമന്ത്രി ഇതേ കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ കണ്ണടച്ച് വിശ്വസിക്കുന്നത് ദുരൂഹമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തേക്ക് കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ വിവാദങ്ങള്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. തൃക്കാക്കരയിലെ തോല്‍വിയുടെ പരാജയത്തില്‍ ക്ഷീണിച്ച സി.പി.എമ്മിനു മറ്റൊരു തിരിച്ചടികൂടിയായി ഈ വെളിപ്പെടുത്തല്‍.

സര്‍ക്കാരിനു നേരെ സ്വപ്‌ന നേരത്തെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിലുള്ള വെളിപ്പെടുത്തല്‍ ഇതാദ്യമാണ്. മുഖ്യമന്ത്രിയുമായും കുടുംബവുമായുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റായിരിക്കും സ്വപ്‌നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്താം. കോവിഡ് മറയാക്കിയും കിറ്റ് രാഷ്ട്രീയത്തിലും മുങ്ങിപ്പോയ സ്വര്‍ണക്കടത്ത് കേസിനാണ് ഇപ്പോള്‍ ജീവന്‍വെക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോളര്‍ കടത്തില്‍ ഉന്നതര്‍ക്കുള്ള പങ്കിനെ കുറിച്ച് സ്വപ്‌ന സുരേഷ് ഇ.ഡിക്കും കസ്റ്റംസിനും രഹസ്യമൊഴി നല്‍കിയിരുന്നു. ബിരിയാണി പാത്രത്തെ കുറിച്ചുള്ള വിവരം പക്ഷേ പുറത്തുവന്നിരുന്നില്ല. ആര്‍ക്കൊക്കെ എങ്ങിനെ പങ്ക് എന്നതില്‍ പലതരത്തിലുള്ള സംശയങ്ങളാണുയര്‍ന്നത്. ഉന്നതര്‍ക്കെതിരെ മൊഴി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും സ്വപ്‌നക്കും സന്ദീപിനും സരിത്തിനും അപ്പുറത്തേക്ക് കേസ് അന്വേഷണം നീങ്ങിയില്ല. ഇ.ഡി കേസില്‍ കുറ്റപത്രവും നല്‍കിക്കഴിഞ്ഞു. എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്താണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെയും തള്ളിയാണ് ജനം ഭരണത്തുടര്‍ച്ച നല്‍കിയതെന്നാണ് എല്ലായ്‌പ്പോഴും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളോടെ വിവാദം വീണ്ടും പിണറായിയെ വലംവെക്കുന്ന സ്ഥിതിയായി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോക്സോ കേസ് പ്രതിക്ക് സി.ഐ ജാമ്യം

കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.

Published

on

പത്തനംതിട്ട: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പോക്സോ കേസിലെ പ്രതിക്ക് സൈബർ സെൽ സി.ഐ ജാമ്യം നിന്നതായി ഗുരുതര ആരോപണം. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.

പ്രതി ശങ്കരൻകുട്ടി സുനിൽ കൃഷ്ണന്റെ അയൽവാസിയാണെന്നും, തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജാമ്യം നിന്നതെന്നും കള്ളക്കേസിലാണ് ഇയാളെ കുടുക്കിയതെന്നും സി.ഐ സുനിൽ കൃഷ്ണൻ വിശദീകരിച്ചു. എന്നാൽ, സംഭവം പുറത്തായതോടെ ശക്തമായ വിമർശനം ഉയരുകയും തുടർന്ന് സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

നവംബർ എട്ടിനാണ് ശങ്കരൻകുട്ടിക്കെതിരെ ഏനാത്ത് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് വകുപ്പിനുള്ളിലും വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

ചികിത്സാപിഴവ്: വലതുകൈ നഷ്ടമായ വിനോദിനിക്ക് ഇനിയും കൃത്രിമക്കൈയില്ല; പുതുവർഷവും സ്കൂളിലേക്കില്ല

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.

Published

on

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമക്കൈ ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.

കുടുംബത്തിന് ഇതുവരെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. കൃത്രിമക്കൈ ഘടിപ്പിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. വിഷയത്തിൽ ജില്ലാ കലക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതാണ് അപകടത്തിന് കാരണം. 2025 സെപ്റ്റംബർ 24നായിരുന്നു സംഭവം. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വലതുകൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്ലാസ്റ്റർ ഇട്ടു വിട്ടു.

തുടർന്ന് കൈവിരലുകളിൽ കുമിളകൾ രൂപപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ വലതുകൈ മുറിച്ച് മാറ്റേണ്ടിവന്നു.

ചികിത്സാപിഴവിനെ തുടർന്ന് ജീവിതം മാറിമറിഞ്ഞ വിനോദിനിക്ക് കൃത്രിമക്കൈ നൽകാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Continue Reading

kerala

ആലത്തൂരിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി ബൂത്ത് പ്രസിഡൻ്റിനെതിരെ കേസ്

കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.

Published

on

പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമാണ് സുരേഷ് ആക്രമണം നടത്തിയതെന്നാണ് പരാതി. ചെറിയ ഷെഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാൾ അതിക്രമിച്ച് കയറിയത്. തുടർന്ന് പീഡന ശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണെന്നാണ് വിവരം.

Continue Reading

Trending