kerala
സ്വതന്ത്രകര്‍ഷകസംഘം സത്യാഗ്രഹം നവംബര്‍ 15ന് പാലക്കാട്ട്
വിവിധ കാര്‍ഷികാവശ്യങ്ങളുന്നയിച്ച് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് പാലക്കാട്ട് ഏകദിന സത്യഗ്രഹം നടത്തും.

പാലക്കാട്: വിവിധ കാര്‍ഷികാവശ്യങ്ങളുന്നയിച്ച് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് പാലക്കാട്ട് ഏകദിന സത്യഗ്രഹം നടത്തും. രാവിലെ പത്തിന് സിവില്സ്റ്റേഷന് മുന്നില്‍ ആരംഭിക്കുന്ന സത്യഗ്രഹസമരത്തിന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എ നേതൃത്വം നല്‍കും. നെല്ലടക്കമുള്ള കാര്‍ഷികവിളകളുടെ വിലയിടിവ് തടയുക, കര്‍ഷകര്‍ക്ക് യഥാസമയം സംഭരണവില അനുവദിക്കുക, കാര്‍ഷികവിളകളുടെ താങ്ങുവില ഉയര്‍ത്തുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പാലക്കാട്ടടക്കമുള്ള നെല്‍കര്‍ഷകരുടെ നെല്ല് സംഭരിച്ച് ഏഴുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സംഭരണവില നല്‍കാതിരിക്കുന്നതിനെതിരെ വന്‍ ജനകീയപ്രക്ഷോഭമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കൃഷി, സിവില്‍സപ്ലൈസ്, ധനകാര്യവകുപ്പുകള്‍ തമ്മില്‍ പരസ്പരം പോരാടി കര്‍ഷകരെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആരോപിച്ചു. യഥാസമയം സംഭരണവില നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും അതിന് കണക്ക് സമര്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും യോഗം വിമര്‍ശിച്ചു.
തേങ്ങ, കൊപ്ര സംഭരണം നടക്കാത്തതിനാല്‍ വിപണിവില കുത്തനെ ഇടിയുകയാണ്. റബ്ബറടക്കമുള്ള നാണ്യവിളകളുടെയും അവസ്ഥ ശോചനീയമാണ്. കര്‍ഷകര്‍ പട്ടിണിയിലും ആത്മഹത്യയുടെ മുനമ്പിലുമായിരിക്കെ പ്രത്യക്ഷസമരമല്ലാതെ മറ്റുമാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച താങ്ങുവിലപോലും സംസ്ഥാനസര്‍ക്കാര്‍ നല്കാത്തതിനാല് കിലോക്ക് മൂന്നുരൂപയിലധികം നഷ്ടമാണ് നെല്കര്ഷകന് വന്നിരിക്കുന്നത്. കിട്ടിയവിലക്ക് നെല്ല് വിറ്റഴിക്കേണ്ട സ്ഥിതിയാണിപ്പോള്‍.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. പി.പി മുഹമ്മദ്കുട്ടി, ശ്യാംസുന്ദര്‍, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ഹാജി, സി.മുഹമ്മദ്കുഞ്ഞി, മണക്കാട് നജ്മുദ്ദീന്, സി.അബൂബക്കര്‍, പി.കെ അബ്ദുസലാം, പി.വീരാന്‍കുട്ടി, അഹമ്മദ് മാണിയൂര്‍, ടി.വി അസൈനാര്‍ മാസ്റ്റര്‍, നസീര്‍ വളയം, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍, ലുഖ്മാന് അരീക്കോട്, എം.പി.എ റഹീം, പി.കെ അബ്ദുറഹ്്മാന്, എ.സി അബ്ദുല്ല, അഡ്വ.ടി.പി ആരിഫ്, കായിക്കര ഷാഹുല്‍ഹമീദ്, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഇരുമ്പുപാലം, എ.ഹൈദ്രോസ് ഹാജി, എം.മാഹിന്‍ അബൂബക്കര്‍ സംബന്ധിച്ചു.
india
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.
പണം നല്‍കിയാണ് ടൂറിസം വകുപ്പ് ഇവരെ എത്തിച്ചത്. കൂടാതെ യാത്രയും താമസവും ഒരുക്കിക്കൊടുത്തു.
വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന് എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.
kerala
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളമുള്ള ശ്രമത്തിലാണ് കടുവയെ പിടികൂടാനായത്.
അതേസമയം, ഇപ്പോള്‍ കൂട്ടിലായ കടുവ ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
kerala
ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു
താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.
അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്