ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. കുറഞ്ഞ നിരക്ക് 6.95 ശതമാനം ആയാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നു.

നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. 75 ലക്ഷം വരെയുള്ള വായ്്പയ്ക്ക് 6.70 ശതമാനം ആയിരുന്നു കുറഞ്ഞ നിരക്ക്. 75 ലക്ഷം മുതല്‍ അഞ്ചു കോടി വരെ 6.75 ശതമാനം ആയിരുന്നു നിരക്ക്.

എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഭവന വായ്പകള്‍ക്ക് 0.40 ശതമാനം പ്രൊസസിങ് ഫീ ഈടാക്കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ ജിഎസ്ടിയും ഈടാക്കും.