മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിബന്ധനയുമായി എസ്ബിഐ. ഇന്റര്‍നെറ്റ് ബാങ്കിങിന് തങ്ങളുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയ നിബന്ധന.

ഡിസംബര്‍ ഒന്നിന് മുമ്പ് ബാങ്ക് ഉപഭോക്താക്കള്‍ അതത് ബാങ്ക് ശാഖകളില്‍ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം ബ്ലോക്ക് ചെയ്യുമെന്ന് എസ്ബിഐ അറിയിപ്പില്‍ പറഞ്ഞു.