കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭര്‍ത്താവ് ദിലീപിനുമെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാവ്യമാധവന്‍ പൊലീസില്‍ പരാതി നല്‍കി. ചെവ്വാഴ്ച വൈകീട്ട് എറണാകുളം റേഞ്ച് ഐ.ജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്.

ദിലീപുമായുള്ള വിവാഹശേഷം ഫെയ്സ്ബുക്കില്‍ മോശം കമന്റുകള്‍ ഇടുകയും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കാവ്യ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.