തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റം വൈകി എന്ന് പരാതി. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിയിട്ടും ശാസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകി എന്നാണ് ആരോപണം. വൃക്ക മാറ്റി വെച്ച 54 കാരനായ രോഗി ഇന്ന് രാവിലെയോടെ മരിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മരണാനന്തര അവയവദാനത്തിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചത്. എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശാസ്ത്രക്രിയ നടത്തുന്നതിനും വൈകിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശം വഴി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.