Connect with us

News

നെതന്യാഹുവിന് തിരിച്ചടി; ഷിന്‍ ബെറ്റ് മേധാവിയെ പുറത്താക്കിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

റോണന്‍ ബാറിനെ പിരിച്ചുവിടാന്‍ വ്യാഴാഴ്ചയാണ്‌ ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Published

on

ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിനെ പുറത്താക്കിയ നെതന്യാഹു ഭരണകൂടത്തിന്റെ ഉത്തരവ് ഇസ്രാഈല്‍ സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു. ഏപ്രില്‍ എട്ടിന് മുമ്പ് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് വരെ റോണന്‍ ബാറിനെ പിരിച്ചുവിടരുന്നെന്നാണ് കോടതിയുടെ ഉത്തരവ്.

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹു സുരക്ഷ ഏജന്‍സി മേധാവിയെ പുറത്താക്കിയത്. റോണന്‍ ബാറിനെ പിരിച്ചുവിടാന്‍  വ്യാഴാഴ്ചയാണ്‌  ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെക്കുറിച്ച് ഷിന്‍ ബെറ്റ് നടത്തിയ അന്വേഷണത്തില്‍ ഇസ്രാഈല്‍ സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും വീഴ്ച്ചകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇതാകാം ഒരുപക്ഷെ റോണന്‍ ബാറിന്റെ സ്ഥാന നഷ്ടത്തിലേക്ക് നയിച്ചത്.

നെതന്യാഹുവിന്റെ പല നയങ്ങളും, ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹമാസിന് ഖത്തറിന്റെ ധനസഹായം ലഭിച്ചത് ഇസ്രഈലിന്റെ അറിവോടെയായിരുന്നു.

ഇസ്രാഈലി രാഷ്ട്രീയക്കാര്‍ അല്‍ അഖ്സ പള്ളിയില്‍ സന്ദര്‍ശനം നടത്തിയതും ഫലസ്തീന്‍ തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഒക്ടോബര്‍ 7 ആക്രമണത്തിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കാന്‍ ഹമാസിനെ സഹായിച്ചത് ഇസ്രഈലി സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണെന്നും ഷിന്‍ ബെറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

2021 ഒക്ടോബറില്‍ ഷിന്‍ ബെറ്റിന്റെ തലവനായി അഞ്ച് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പിരിച്ചുവിട്ടത്. റോണന്‍ ബാറിന്റെ പിരിച്ചുവിടല്‍ ഇസ്രാഈലിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി.

അതേസമയം തന്നെ നീക്കം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്‍ വിശേഷിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലെ സത്യം കണ്ടെത്തുന്നത് തടയാനാണ് തന്നെ പുറത്താക്കിയതെന്ന് റോണന്‍ ബാര്‍ പ്രതികരിച്ചു. ഇസ്രഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഷിന്‍ ബെറ്റ് മേധാവിയെ പുറത്താക്കുന്നത്.

ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ്, യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളും അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending