റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടിലുണ്ടായത്. രാവിലെ ആറു മണിയോടെ വനമേഖലയിലെ തിമിനാര്‍-പുഷ്‌നാര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സംയുക്ത സേന തെരച്ചില്‍ നടത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ട് 303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.