News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: പോക്‌സോ കേസ് പ്രതിക്ക് നാല് വര്‍ഷം കഠിനതടവ്

By vismaya

February 01, 2026

കൊടുങ്ങല്ലൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .

മേത്തല എല്‍ത്തുരുത്ത് സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ വിനോദ് (50) എന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. എസ്. സുലാല്‍ കോടതിയില്‍ ഹാജരായി.