ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണം. വനിതാമാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടല്‍മുറിയില്‍ വെച്ചാണ് മന്ത്രി അപമര്യാദയായി പെരുമാറിയതെന്ന് പ്രിയമരണി പറഞ്ഞു. മുന്‍മാധ്യമപ്രവര്‍ത്തകനാണ് എം.ജെ അക്ബര്‍.

അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു മന്ത്രി. പിന്നീട് മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വോഗ് മാസികയാണ് ലൈവ്മിന്റിന്റെ നാഷ്ണല്‍ ഫീച്ചേഴ്‌സ് എഡിറ്ററായ പ്രിയ എഴുതിയിരുന്നത്. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തില്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ വ്യാപകമായി നടക്കുന്ന ‘മീ ടു’ ക്യാമ്പയിനിന്റെ ഭാഗമായി ഇപ്പോള്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.

ഇത് പുറത്തറിഞ്ഞതോടെ മറ്റു പലരും ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.