തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായിരിക്കെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ഡി.ജി.പി ഗവര്‍ണറെ അറിയിച്ചു.

അതേസമയം, സന്നിധാനത്തെത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. തെലുങ്ക് മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ്മയുമാണ് മലകയറാനെത്തിയത്. ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യുവതികളുടെ പിന്‍മാറ്റം. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.