Connect with us

kerala

ശബരിനാഥനെ അധിക്ഷേപിച്ച സംഭവം; ബെന്യാമിന്‍ മാപ്പു പറഞ്ഞു

താന്‍ വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന്‍ പറഞ്ഞു

Published

on

കഴിഞ്ഞ വര്‍ഷം നടന്ന ഒരു വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ശബരിനാഥനെ കളിപ്പേര് വിളിച്ച് കളിയാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. താന്‍ വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന്‍ പറഞ്ഞു. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

ഖേദപൂര്‍വ്വം ഒരു കുറിപ്പ്
പ്രിയപ്പെട്ടവരേ,
നമ്മില്‍ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയം പറയാന്‍ പ്രേരിതര്‍ ആവുകയും ചെയ്യും.

അത് ചിലപ്പോള്‍ വാക്കുകള്‍കൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നല്‍ അത് അവിടെ അവസാനിക്കേണ്ടതും തുടര്‍ന്നും വിദ്വേഷം വച്ചുപുലര്‍ത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.കഴിഞ്ഞ വര്‍ഷം ഞാനും ശ്രീ. ശബരീനാഥന്‍ എം.എല്‍.എ തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ ഞാന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.

നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാല്‍ അത് ചുമ്മതെ കളിപ്പേരുകള്‍ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങള്‍ക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്നുമാത്രല്ല, ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യര്‍ത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹത്തോടെ
ബെന്യാമിന്‍

 

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

kerala

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു

Published

on

കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

പത്തു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്.

അതേസമയം നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

Continue Reading

Trending