തിരുവനന്തപുരം: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വളരെ ലളിതമായ ചടങ്ങോടെയാണ് ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തിയത്.

വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വ്യത്യസ്തകള്‍ കൊണ്ടുവന്ന ഇരുവരുടേയും വിവാഹവും അതുപോലെയായിരുന്നു. ഐ.എ.എസ് ഓഫിസറും ഡോക്ടറും എന്നതിലുപരി ഒരു കലാകാരി കൂടിയായ ദിവ്യ വിവാഹ ശേഷം കീര്‍ത്തനം ആലപിച്ചതും വ്യത്യസ്തമായി. ഔദ്യോഗിക ജീവിതത്തിനിടയിലും നൃത്ത-സംഗീത വേദികളില്‍ സജീവമായ ദിവ്യ വിവാഹ ദിവസും കലയെ കൂട്ടുപിടിക്കുകയായിരുന്നു. താലികെട്ട് കഴിഞ്ഞയുടനെ ദിവ്യ അമ്പലനടയിലാണ് ഭഗവാന് സംഗീതാര്‍ച്ചന നടത്തിയത്.

dvyഅന്തരിച്ച മുന്‍ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ.എം.ടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.