കോഴിക്കോട്: വിവാഹ സുദിനത്തില്‍ മണവാട്ടിക്കൊപ്പം കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് വോട്ടഭ്യര്‍ത്ഥിച്ച് എം.എസ്.എഫ് നേതാവ്. കുന്ദമംഗലം നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ശാക്കിര്‍ പാറയില്‍ ആണ് ഭാര്യ നൂറ ഷറിനൊപ്പം വിവാഹ വേദിയില്‍ എം.കെ രാഘവന് വോട്ടഭ്യര്‍ത്ഥിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.