അവശ്യസാധനങ്ങള്‍: ചെമ്മീന്‍ – 250 g വെളിച്ചെണ്ണ -250 g സമൂസ ഷീറ്റ് മുറിച്ചെടുത്തത് – 7 സവാള-1 വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -1/2 ടീസ്പൂണ്‍ പച്ചമുളക് -1 എണ്ണം ഖരംമസാല പൊടി -1/4 ടീസ്പൂണ്‍ ചപ്പ്, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന് മുളക് പൊടി – 1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ മല്ലിപൊടി – 1/4 ടീസ്പൂണ്‍ ബ്രഡ് ക്രംബ്‌സ്, മുട്ട – 1
ഉണ്ടാക്കുന്ന വിധം: ചെമ്മീനിലേക്ക് മല്ലിപൊടി, മുളക്‌പൊടി, മഞ്ഞള്‍ പൊടി, ഖരം മസാല പൊടി ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുറച്ച് ഗ്രേവിയോടെ വേവിക്കുക. വെളിച്ചെണ്ണയില്‍ വലിയ ഉള്ളി അരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും പച്ചമുളക് കറിവേപ്പില ചപ്പ് എന്നിവയും ചേര്‍ത്ത് നന്നായി വയറ്റി, വേവിച്ച ചെമ്മിന്‍ കൂട്ട് ഇതില്‍ മിക്സ് ചെയ്യുക. സമൂസ ഷീറ്റില്‍ ചെമ്മിന്റെ ഫില്ലിംഗ് വെച്ച് ചുരുട്ടി മൈദമാവ് കൊണ്ട് ഒട്ടിച്ച് എടുക്കുക. രണ്ട് അറ്റവും മുട്ട കലക്കി വെച്ചതിലും ബ്രഡ് ക്രംബ്സിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ച് എടുക്കുക.