Connect with us

india

അവിവാഹിതനായ ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ സാറ തെണ്ടുല്‍ക്കറോ?

ഈ പിഴവ് കണ്ടെത്തിയതോടെയാണ് മറ്റൊരു പിഴവ് ആവര്‍ത്തിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളില്‍ തിരയുമ്പോഴാണ് സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേര് ലഭിക്കുന്നത്. നേരത്തെ, സാറ തെണ്ടുല്‍ക്കര്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഗൂഗിള്‍ സാറയെ ശുഭ്മാന്റെ ‘ഭാര്യയാക്കിയത്’. ശുഭ്മാന്‍ ഗില്ലും സാറയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Published

on

മുംബൈ; ഗൂഗിളിന് വീണ്ടും തെറ്റുപറ്റി. അവിവാഹിതനായ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകളായ സാറയാണെന്നാണു ഗൂഗിളിലുള്ളത്. നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയെന്നായിരുന്നു ഗൂഗിളില്‍ കാണിച്ചിരുന്നത്.

ഈ പിഴവ് കണ്ടെത്തിയതോടെയാണ് മറ്റൊരു പിഴവ് ആവര്‍ത്തിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളില്‍ തിരയുമ്പോഴാണ് സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേര് ലഭിക്കുന്നത്. നേരത്തെ, സാറ തെണ്ടുല്‍ക്കര്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഗൂഗിള്‍ സാറയെ ശുഭ്മാന്റെ ‘ഭാര്യയാക്കിയത്’. ശുഭ്മാന്‍ ഗില്ലും സാറയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

ശുഭ്മാന്റെ ചിത്രങ്ങള്‍ക്ക് സാറ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ശുഭ്മാന്‍ ഗില്‍ ഒരു കാറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗൂഗിള്‍ അല്‍ഗോരിതത്തിലെ തകരാറുകളാണു തുടര്‍ച്ചയായുള്ള ഇത്തരം പിഴവുകളിലേക്കു നയിക്കുന്നതെന്നാണു വിവരം. അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണ് പ്രിയപ്പെട്ട ബോളിവുഡ് നടിമാരെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്‌കയെന്ന് ഗൂഗിളിന് പിഴവ് പറ്റിയത്.

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ യുഎഇയിലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ ഗില്‍ ഏഴ് മത്സരങ്ങളില്‍നിന്ന് 254 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. രണ്ട് അര്‍ധസെഞ്ചുറികളും ഗില്‍ സ്വന്തമാക്കി. ഇന്ത്യയുടെ യുവക്രിക്കറ്റര്‍മാരില്‍ ബിസിസിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍.

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

india

രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്

Published

on

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബൽദങ്ക, ഈസ്റ്റ് മിഡ്നാപൂരിലെ ഇഗ്ര എന്നിവിടങ്ങളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 23 പേർക്ക് പരിക്കേറ്റു.

മുർഷിദാബാദിലെ ശക്തിപൂരിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രെജിനഗറിലും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പുർബ മേദിനിപുർ ജില്ലയിൽ ഘോഷയാത്രക്കിടെ കല്ലേറിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, രാംനവമി ആഘോഷത്തോട് അനുബന്ധിച്ച് സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ആരോപിച്ചു. രാംനവമിക്ക് തലേന്ന് മുർഷിദാബാദ് ഡി.ഐ.ജിയെ സ്ഥലംമാറ്റി. ഇത് അക്രമം നടത്താൻ ബി.ജെ.പിക്കാർക്ക് സൗകര്യമൊരുക്കാനായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പിയെയും ടി.എം.സിയെയും കുറ്റപ്പെടുത്തി.

Continue Reading

india

17 സംസ്ഥാനങ്ങള്‍ വിധിയെഴുതുന്നു; ആദ്യ നാല് മണിക്കൂറില്‍ 25.72 ശതമാനം പോളിങ്

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറിൽ 25.72 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് രാജ്യത്തിന്റെ ജനാധിപത്യത്തിനും വരുന്ന തലമുറയ്ക്കും വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

അതേസമയം, പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്നും ബൂത്ത്‌ ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.

ബംഗാളിന് പിന്നാലെ മണിപ്പൂരിലും അക്രമ സംഭവങ്ങൾ ഉണ്ടായി. ഇംഫാൽ ഈസ്റ്റിൽ പോളിങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്.

Continue Reading

Trending