ലക്‌നൗ: ഹാഥ്‌റസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒവിവാക്കിയിട്ടില്ല.

ഹാഥ്‌റസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘം എന്നാരോപിച്ചാണ് കഴി!ഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തിയത്. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോള്‍ മധുര കോടതി ഒഴിവാക്കിയത്.