ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,628 പേര്‍ രോഗമുക്തി നേടി. 2542 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തില്‍ താഴെയെത്തിയത് ആശ്വാസമാവുകയാണ്. 8,65,432 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 2,96,33,105 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,83,88,100 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3,79,573 പേര്‍ രോഗം ബാധിച്ച് മരിച്ചു.