india

പതിനേഴുകാരൻ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; രണ്ട് പേർ അറസ്റ്റിൽ- വിഡിയോ

By webdesk13

May 28, 2024

17 വയസ്സുക്കാരൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തതിന് മുംബൈയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭം മതാലിയ (21‍) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുഭം മതാലിയ എന്നയാൾ ബിഎംഡബ്ല്യു കാറിൻറെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലുടെ കൗമാരക്കാരൻ കാർ ഓടിക്കുമ്പോൾ സുഭം മതാലിയ എന്നയാൾ ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ ചാരികിടക്കുന്നതായും വീഡിയോയിൽ കാണാം.

https://twitter.com/i/status/1795010340914102547