Video Stories
ലാവ്ലിനെ ഇനിയും ഒഴിവാക്കാനായില്ലേ
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഫണ്ടു സമാഹരണ സ്ഥാപനമാണ് ‘കേരള ഇന്‍ഫ്രാസ ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്’ അഥവാ കിഫ്ബി. ഇതിലേക്ക് മുഖ്യമായും പ്രവാസി മലയാളികളില്‍നിന്ന് ധനം സ്വരൂപിക്കുമെന്ന് ജനങ്ങള്‍ക്കു നല്കിയ വാക്ക് മറികടന്നുകൊണ്ട് മസാലബോണ്ട് വാങ്ങാനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള വിദേശ കമ്പനിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടം. ലോക ബാങ്കും ഒട്ടുമിക്ക രാജ്യങ്ങളില്‍ പതിനാറു കൊല്ലം മുമ്പ് കരിമ്പട്ടികയില്‍പെടുത്തിയ കനേഡിയന്‍ ഇടനിലക്കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി വീണ്ടും അവിഹിതബന്ധം സ്ഥാപിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും ദിവസമായി നാടെങ്ങും നിറഞ്ഞുനില്ക്കുന്നത്.
സര്‍ക്കാര്‍ ഖജനാവിലേക്ക് മതിയായ ധനസമാഹരണം സാധിക്കാതെ വന്നതിനെതുടര്‍ന്ന് വന്‍ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് പണം സ്വരൂപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍മുടക്കുക എന്നതാണ് കിഫ്ബി കൊണ്ട് ലക്ഷ്യമിടുന്നതെന്നായിരുന്നു ധനകാര്യമന്ത്രിയുടെയും സര്‍ക്കാരിന്റെ അറിയിപ്പ്. റോഡ്, പാലങ്ങള്‍ തുടങ്ങി ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കേണ്ടി വരുമ്പോള്‍ കിഫ്ബിയില്‍ നിന്നെടുത്ത് തരികയായിരുന്നു രീതി. എന്നാല്‍ ഇതിലേക്ക് വിദേശത്തുനിന്ന് ഫണ്ട് സമാഹരിക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി മുന്നോട്ടുപോയിരിക്കുന്നത്. കിഫ്ബിക്ക് ഫണ്ട് സമാഹരണത്തിന് അനുമതി നല്കുമ്പോള് ലഭിക്കുന്ന പണത്തിന് നല്കുന്ന പലിശ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്ന ധാരണ പോലുമില്ലാതെയാണ് കനേഡിയന്‍ സ്ഥാപനവുമായി ധാരണയിലെത്തിയിരിക്കുന്നത്. നികുതി ദായകരായ ജനങ്ങളെ വഞ്ചിക്കുന്ന പണിയായിപ്പോയി ഇത്. പൊതുജനങ്ങളുടെ പോയിട്ട് സ്വന്തം മുന്നണിയുടെ പോലും സമ്മതമില്ലാതെയാണ് സി.പി.എം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സി.ഡി.പി.ക്യ എന്ന സ്ഥാപനമാണ് കിഫ്ബിക്ക് 9 ശതമാനത്തിലധികം നിരക്കില്‍ പലിശക്ക് പണം നല്‍കാമെന്ന ്വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാധന സംഗതി ഈ സ്ഥാപനവും മുമ്പ് കേരളത്തില്‍ ജല വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് കരാറേറ്റെടുത്ത് കോടികള്‍തട്ടിയ ലാവലിന്‍ കമ്പനിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നുള്ളതാണ്. ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വസ്തുതകളുടെ പിന്‍ബലത്തോടെ മറുപടി നല്‍കുന്നതിനുപകരം ലാവലിനുമായി സി.ഡി.പി.ക്യുക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും ഇപ്പോള്‍ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണ്. ലാവലിന്‍ സി.ഡി.പി.ക്യുയില്‍ 20 ശതമാനം ഓഹരി പങ്കാളത്തമുണ്ടെന്നും രണ്ടിന്റെയും വൈസ്പ്രസിഡന്റുമാര്‍ ഒരേ വ്യക്തിയാണെന്നും വ്യക്തമായതോടെയാണ് സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തായിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പ്രതിപക്ഷവും ജനതയും പ്രചാരണത്തിന്റെ ശ്രദ്ധയിലായിരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് പിണറായി സര്‍ക്കാര്‍ പഴയ ലാവലിനെ കേരളത്തിലേക്ക് പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് ന്യായമായും വിലയിരുത്തേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ എന്തു ബന്ധമാണ് പതിറ്റാണ്ടുകള്‍ക്കുശേഷവും പിണറായി സര്‍ക്കാരിന് ലാവലിനുമായി ഉള്ളത്. 1997ല്‍ നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന് വൈദ്യുത വകുപ്പുമന്ത്രിയായിരുന്ന കാലത്ത് ഇടുക്കിജില്ലയിലെ ചെങ്കുളം, പന്നിയാര്‍, പള്ളിവാസര്‍ വൈദ്യുതി പദ്ധതികളുടെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്കായാണ് എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ 314 കോടിരൂപയുടെ കരാറേല്‍പിച്ചിരുന്നത്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയുടെ ശിപാര്‍ശപോലും മറികടന്നുകൊണ്ടായിരുന്നു ഈ തീരുമാനം. ആയതില്‍ പിണറായി വിജയനും വൈദ്യുത വകുപ്പിലെയും ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഏറ്റവുമൊടുവില്‍ ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധിയിന്മേല് സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 2006ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടികളുടെ നഷ്ടം കേരളത്തിന ്വരുത്തിവെച്ചതിന് കേട്ട പഴിയുടെ കറ പൂര്‍ണമായും മായുംമുമ്പ് ഇന്ത്യക്കകത്തും ലോകത്ത് പലയിടത്തും ധനസമാഹരണത്തിന് ഇഷ്ടംപോലെ സൗകര്യങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മറ്റൊരുകനേഡിയന്‍ കമ്പനിയെതന്നെ കേരള സര്‍ക്കാര്‍ സമീപിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മറിച്ച് കിഫ്ബി ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെക്കൊണ്ടാണ് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ മറുപടി നല്കി രക്ഷപ്പെടാന്‍ നോക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ മുഖ്യമന്ത്രി വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും സംശയങ്ങള്‍ കൂടുതല്‍ ഇരട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ലാവലിന്‍ കമ്പനിയുമായി സി.ഡി.പി.ക്യുവിന് ബന്ധമുണ്ടെന്ന് പിണറായി വിജയന് സമ്മതിക്കാന്‍ തയ്യാറായില്ല. വിജയ് മല്യയും നീരവ് മോദിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പണം തട്ടിച്ചതുപോലെയാണ് ലാവലിനും സി.ഡി.പി.ക്യുവും തമ്മിലുള്ള ബന്ധമെന്ന വിതണ്ഡവാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. വിജയ്മല്യയും നീരവും പ്രതികളും സ്റ്റേറ്റ്ബാങ്ക് വാദിയുമായിരിക്കവെ, എങ്ങനെയാണ് ഇരുകമ്പനികള്‍ക്കും ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യുവും ലാവലിനും തമ്മില്‍ താരതമ്യം ചെയ്യാനാകുക. മാത്രമല്ല, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ എന്തുകൊണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് കനേഡിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ ഇടപെട്ടു? മസാലബോണ്ടില്‍ കമ്മീഷന് ഉണ്ടോ എന്നുപോലും സംശയിക്കത്തക്ക വിധത്തില്‍ 9.734 ശതാനം പലിശ കിഫ്ബിക്ക് നിശ്ചയിച്ചതെന്തിനായിരുന്നു? അഞ്ചു വര്‍ഷത്തേക്കാണെന്നും 25 വര്‍ഷത്തേക്കാണെന്നും കേള്‍ക്കുന്നു. രണ്ടായാലും പാവപ്പെട്ടവന്റെ നികുതിപ്പണമെടുത്താണ് കുത്തകകള്‍ക്ക് നല്കാന് പോകുന്നതെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് മറച്ചുവെക്കുന്നു? ഇതിനേക്കാള്‍ കുറഞ്ഞ പലിശക്ക് പല സ്ഥാപനങ്ങളും മസാലബോണ്ട് വാങ്ങാന്‍ തയ്യാറാകുമെന്നിരിക്കെ പിണറായി സര്‍ക്കാര്‍ കാട്ടിയ തിടുക്കം അഴിമതിയുടെ മറ്റൊരു ദുര്‍ഗന്ധമാണ് പുറത്തുവിട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം അവശേഷിക്കവെയെങ്കിലും സര്‍ക്കാരിനും സി.പി.എമ്മിനും ഇതിന് മറുപടി നല്കാന് ഔദ്യോഗികവും ധാര്‍മികവുമായ ബാധ്യതയുണ്ട്.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

