കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ ഗാനമായ ജിമ്മിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നാണ് പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മള്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നുമാണ് ചിന്ത പറഞ്ഞത്.

എന്നാല്‍ ട്രോളര്‍മാര്‍ ചിന്തയുടെ പ്രസംഗം ഏറ്റെടുത്ത് തലങ്ങും വിലങ്ങും ട്രോളി. ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളും ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തി.

പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ‘പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?’, ‘അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?’, ‘കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!’ മുരളി ഗോപി പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേതാണ് ഈ പാട്ട്. അനില്‍ പനച്ചൂരാനാണ് വരികള്‍ കുറിച്ചത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. യുട്യൂബില്‍ നിരവധി റെക്കോര്‍ഡുകള്‍ തീര്‍ത്ത പാട്ടാണിത്.

ട്രോളുകള്‍ കാണാം

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Image may contain: 7 people, people smiling, text