Sports
മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്ക; ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം, ബാറ്റിംഗ് ഫോം ഇന്ത്യയ്ക്ക് ആശങ്ക
തുടക്കത്തിൽ തന്നെ ഹർഷിത് റാണ ക്വിന്റൺ ഡി കോക്കിനെ (1) പുറത്താക്കിയപ്പോൾ, ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് റീസ ഹെൻഡ്രിക്കസിനെ മൂന്ന് പന്തിൽ പൂജ്യനാക്കി.
ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ തന്നെ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ഫലപ്രദമായി. തുടക്കത്തിൽ തന്നെ ഹർഷിത് റാണ ക്വിന്റൺ ഡി കോക്കിനെ (1) പുറത്താക്കിയപ്പോൾ, ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് റീസ ഹെൻഡ്രിക്കസിനെ മൂന്ന് പന്തിൽ പൂജ്യനാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചുവരവ് നടത്താൻ ഡൊണോവൻ ഫെരേര ശ്രമിച്ചെങ്കിലും 15 പന്തിൽ 20 റൺസെടുത്ത താരത്തെ വരുൺ ചക്രവർത്തി പുറത്താക്കി. 11-ാം ഓവറിൽ ബൗളിംഗ് ആരംഭിച്ച ശിവം ദുബെ ആദ്യ പന്തിൽ തന്നെ കോർബിൻ ബോഷിനെ (4) മടക്കി. ഹാർദിക് പാണ്ഡ്യ ട്രിസ്റ്റൻ സ്റ്റബ്സിനെ (9) പുറത്താക്കി തന്റെ ടി20 കരിയറിലെ 100-ാം വിക്കറ്റ് സ്വന്തമാക്കി.
ഇതിനിടെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഫോമാണ് ആശങ്ക ഉയർത്തുന്നത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തുടർച്ചയായി മോശം ഫോമിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഈ ജോഡി വലിയ തലവേദനയാകുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചില്ല. പ്രത്യേകിച്ച് ശുഭ്മാൻ ഗില്ലിന്മേൽ സമ്മർദ്ദം വർധിക്കുകയാണ്. 26 കാരനായ ഗിൽ ടി20 ഫോർമാറ്റിൽ പ്ലെയിംഗ് ഇലവനിൽ സ്ഥിരം അവസരം ലഭിച്ചിട്ടും ഇതുവരെ ഒരു അർധസെഞ്ച്വറി പോലും നേടാനായിട്ടില്ല.
കഴിഞ്ഞ വർഷം മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു സാംസന് ടീമിൽ ഇടം ലഭിക്കാത്തതും ചർച്ചയാകുന്നു. ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ ഗിൽ ആകെ മൂന്ന് പന്തുകൾ മാത്രമാണ് നേരിട്ടത്. അതിനാൽ തന്നെ, യുവതാരം തന്റെ ബാറ്റിംഗിലൂടെ മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വിമർശനം ശക്തമാണ്.
രണ്ടാം ടി20 പൂർണ്ണമായും ആതിഥേയർക്കു ദുരന്തമായി. 214 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ടതോടെ അവർ സമഗ്രമായ തോൽവി ഏറ്റുവാങ്ങി. ബൗളർമാരായ അർഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും റൺസ് വഴങ്ങിയതോടെ ഇന്ത്യ മത്സരം കൈവിട്ടു, പരമ്പര 1-1 എന്ന നിലയിലായി.
ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞതിന് പിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീർ ശാന്തത നഷ്ടപ്പെടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതും ശ്രദ്ധേയമായി. മത്സരത്തിന് ശേഷമുള്ള ദൃശ്യങ്ങളിലും ഗംഭീർ അസ്വസ്ഥനായി കാണപ്പെട്ടു. നിർണായകമായ മൂന്നാം ടി20യിൽ പ്ലേയിംഗ് ഇലവനിൽ ടീം മാനേജ്മെന്റ് മാറ്റങ്ങൾ വരുത്തുമോ എന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.
Sports
അണ്ടർ-19 ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ; 90 റൺസ് ജയം
ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് പുറത്താക്കി.
അണ്ടർ-19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് പുറത്താക്കി.
മലയാളി ബാറ്റർ ആരോൺ ജോർജിന്റെ അർധസെഞ്ചുറിയും ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആരോൺ ജോർജ് 88 പന്തിൽ 85 റൺസെടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസും നേടി.
പാകിസ്താനുവേണ്ടി 83 പന്തിൽ 70 റൺസെടുത്ത ഹുസൈഫ അഹ്സനാണ് ടോപ് സ്കോറർ. ഓപ്പണർ ഇസ്മാൻ ഖാൻ (42 പന്തിൽ 16), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (34 പന്തിൽ 23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഏഴ് ഓവറിൽ 16 റൺസ് വഴങ്ങി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 10 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റ് നേടി. പാകിസ്താനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ആറു പന്തിൽ അഞ്ച് റൺസുമായി പുറത്തായി. നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യാം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 13.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലായിരുന്നു. ടോസ് നേടിയ പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴയെ തുടർന്ന് മത്സരം 49 ഓവറായി ചുരുക്കിയിരുന്നു.
ഇതിനിടെ ടോസിനുശേഷം പാക് ക്യാപ്റ്റനുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ തയാറായില്ല. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻപ് സീനിയർ ഏഷ്യ കപ്പിലും മറ്റ് ടൂർണമെന്റുകളിലും ഇന്ത്യ പാക് ടീമിനോട് ഹസ്തദാനം ഒഴിവാക്കിയിരുന്നു. അണ്ടർ-19 ടൂർണമെന്റിൽ രാഷ്ട്രീയം മാറ്റിനിർത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചതായും, ഹസ്തദാനം നൽകാനില്ലെങ്കിൽ മാച്ച് റഫറിയെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്
Sports
എക്കിറ്റിക്കെയുടെ ഇരട്ട ഗോളിൽ ലിവർപൂളിന് തകർപ്പൻ ജയം; ആശ്വാസം
യുവ താരം ഹ്യൂഗോ എക്കിറ്റിക്കെ നേടിയ തകർപ്പൻ ഇരട്ട ഗോളുകളാണ് കോച്ച് ആർനെ സ്ലോട്ടിന്റെ സംഘത്തിന് സുപ്രധാന ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
Sports
നോണ്‍ സ്റ്റോപ്പ് ബാഴ്സ; റഫിഞ്ഞക്ക് ഇരട്ട ഗോള്‍, തുടര്‍ച്ചയായ ഏഴാം ജയം
രണ്ടാം പകുതിയിൽ, 70-ാം മിനിറ്റിലും 86-ാം മിനിറ്റിലും ബ്രസീലിയൻ താരം വല കുലുക്കിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala23 hours agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
