Connect with us

kerala

അഖില്‍ പി ധര്‍മ്മജന്റെ റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശമുള്ളത്.

Published

on

അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്‌മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശമുള്ളത്. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്‌സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

Video Stories

ട്രോളിയുമായി ഗിന്നസ് പക്രു, ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍; കെ.പി.എം അല്ലല്ലോയെന്ന് കമന്റ്

നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

ഫേസ്ബുക്കിൽ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കിൽ ഗിന്നസ് പക്രുവിന്റെ മാസ് എൻട്രി. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകൾ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലിൽ അല്ലാലോ എന്ന ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.

ട്രെൻഡിനൊപ്പം എന്നാണ് കൂടുതൽ ആളുകളും കുറിച്ചത്. ചിലർ എ.എ. റഹീമിന്റെ പടവും ട്രോളായി ചേർത്തിട്ടുണ്ട്. ലുട്ടാപ്പി റഹീം നെഞ്ചു പൊട്ടിക്കരയുമെന്നാണ് കമന്റ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയർന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെ.പി.എം ഹോട്ടലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

kerala

സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റ്; പ്രിയങ്ക ഗാന്ധി

എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Published

on

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സിപിഎമ്മിനും ബിജെപിക്കും കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത: ഷാഫി പറമ്പില്‍

വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.

Published

on

സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പില്‍ എംപി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ അവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകള്‍ ആണ് സിപിഎം നടത്തുന്നത്.

നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയം പോലെ തന്നെ വലിയ നിലവാര തകര്‍ച്ച പ്രചാരണ രംഗത്തും സിപിഎം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ പോലും കാര്യം പറഞ്ഞ് ഫലിപ്പിക്കുവാന്‍ കഴിയുന്നില്ല. സ്ഥാനാര്‍ത്ഥി വിഭിന്നമായ മറ്റൊരു അഭിപ്രായമാണ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയെ തള്ളിയിരിക്കുകയാണ്. എസ്പിയും എഎസ്പിയും നടത്തിയത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. പിറകിലെ കോണിയിലൂടെ ബിജെപിയെ മുകളില്‍ കയറ്റുവാനുള്ള അജണ്ടയാണ് സിപിഎം പിന്തുടരുന്നത്.

സാധാരണ കോണ്‍ഗ്രസിനെതിരെ ശക്തമായി രംഗത്ത് വരുന്ന പല സിപിഎം നേതാക്കളും ഇത് അബദ്ധമായി എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പ്രതികരണത്തിന് പോലും തയ്യാറാകാത്തത്. ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട. അടുത്ത തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ചിഹ്നമായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെ ജനം വിലയിരുത്തുന്ന സാഹചര്യമുണ്ടാകരുത്. അതിനുവേണ്ടിയുള്ള പരാക്രമങ്ങളാണ് സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് നടത്തുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം അന്ന് ആ ഹോട്ടലില്‍ എല്ലാവരും നേരില്‍ കണ്ടതാണ്. കൊടകരയില്‍ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണം വന്നു എന്ന് പോലീസ് റിപ്പോര്‍ട്ട് വരെ പുറത്തു വന്നിട്ട് ട്രോളി ബാഗ് പോയിട്ട്, ഒരു ചാക്ക് കൊണ്ടുപോലും സമരം ചെയ്യുവാന്‍ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞില്ല. രാത്രി വൈകി പോലീസ് ആരംഭിച്ച തിരച്ചിലില്‍ പുലര്‍ച്ചയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരുന്നത്. എന്നിട്ടും അവര്‍ സാക്ഷികളായി ഒപ്പിട്ടു നല്‍കി. അതില്‍ അന്വേഷണം വേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി എം ബി രാജേഷും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എക്കോയായി മാറുന്നത് അവസാനിപ്പിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ്. റെയ്ഡിനു മുമ്പ് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെ ഒരുപോലെ അവിടെ എത്തി എന്നത് എല്ലാര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി നല്‍കുന്നതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.

Continue Reading

Trending