kerala

‘സമര വിജയം’; പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിയതില്‍ വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എബിവിപി പ്രകടനം

By webdesk17

October 25, 2025

പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിയതില്‍ വിദ്യാഭ്യാസമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് തൃശൂരില്‍ എബിവിപി പ്രകടനം. വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ചാണ് എബിവിപി പ്രകടനം നടത്തിയത്. പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിയത് എബിവിപിയുടെ സമര വിജയമെന്ന് ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രകടനം.

കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടിക്ക് അഭിനന്ദനം അറിയിച്ച് എബിവിപി കുറിപ്പ് പങ്കുവച്ചിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.

തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. .

അതേസമയം NEP യിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍കരണത്തെ കേരളത്തില്‍ പൂര്‍ണ്ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.