ചെന്നൈ: ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. നിങ്ങളുടെ മണ്ഡലത്തില്‍ സ്റ്റാലിന്‍ എന്ന് പേരിട്ടിരിക്കുന്ന വേറിട്ട പ്രചാരണമാണ് ഡിഎംകെ ആവിഷ്‌കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ അധികാരത്തിലേറി നൂറുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഡി.എം.കെ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പര്യടനം 29ന് തിരുവണ്ണാമലയില്‍ നിന്നാണ് ആരംഭിക്കുക. ഒരുമാസത്തിനകം 234മണ്ഡലങ്ങളിലൂടെ പ്രചരണം നടത്തും.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍കേട്ട് ഉടനടി പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിരുന്നു. ഡിഎംകെയുടെ പ്രധാനസഖ്യകക്ഷിയാണ് കോണ്‍ഗ്രസ്.