kerala
സംസ്ഥാന സ്കൂള്‍ മീറ്റ്; വീണ്ടും കാണുമോ എറണാകുളം-പാലക്കാടന്‍ പോര്
പതിറ്റാണ്ടായി സ്കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്.
തൃശൂര്‍: പതിറ്റാണ്ടായി സ്കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്. എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ പഴയ ആവേശപ്പോര് പലരും ആഗ്രഹിക്കുന്നുണ്ട്. വര്‍ഷങ്ങളായി കോട്ടയത്തിന്റെ മാത്രം കുത്തകയായിരുന്ന സംസ്ഥാന സ്കൂള്‍ മീറ്റ് കിരീടം 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ടീം ഷെല്‍ഫിലാക്കിയത്. പിന്നീട് തുടര്‍ച്ചയായ എട്ടു വര്‍ഷം കോതമംഗലം സ്കൂളുകളുടെ കരുത്തില്‍ എറണാകുളം തന്നെ കിരീടത്തില്‍ മുത്തമിട്ടു. പക്ഷേ 2012ല്‍ ചാമ്പ്യന്മാര്ക്ക് അടിതെറ്റി. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ മികവില്‍ പാലക്കാട് കിരീട പോരില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.
അന്നേ വരെ എതിരാളികളില്ലാതെ മുന്നേറിയിരുന്ന എറണാകുളം ആ വീഴ്ചയിലൊന്ന് പതറി. പിറ്റേ വര്‍ഷം കിരീട വഴിയിലേക്ക് തിരിച്ചു വരാന്‍ എറണാകുളത്തിനായി. സ്വന്തം തട്ടകത്തില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കിരീടം വീണ്ടെടുത്ത ടീം 2014ല്‍ തിരുവനന്തപുരം മീറ്റില്‍ മത്സരമില്ലാതെ തന്നെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കൊച്ചിയും തിരുവനന്തപുരവും വിട്ട് മീറ്റിന് കോഴിക്കോട് പുതിയ വേദിയൊരുങ്ങിയപ്പോളും ഹാട്രിക് നേട്ടത്തോടെ കിരീടം എറണാകുളത്തിന്റെ കയ്യില്‍ ഭദ്രമായി. 2016ല്‍ എട്ടുപോയിന്റുകളുടെ വ്യത്യാസത്തില്‍ പാലക്കാട് കിരീടം തിരിച്ചുപിടിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ വന്‍ ലീഡിനായിരുന്നു എറണാകുളത്തിന്റെ പട്ടാഭിഷേകം. 2019ല്‍ കണ്ണൂര്‍ മീറ്റില്‍ പാലക്കാട് വീണ്ടും ഡ്രൈവിങ് സീറ്റിലെത്തി. കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന മീറ്റിലും പാലക്കാട് വന്‍ പോയിന്റ് വ്യത്യാസത്തില്‍ നേട്ടം ആവര്‍ത്തിച്ചു.
kerala
”വിചാരണക്കോടതിയില്‍ വിശ്വാസമില്ല”; നടിയെ ആക്രമിച്ച കേസ് വിധിയില്‍ പ്രതികരണവുമായി അതിജീവിത
വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.
ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്ന് അതിജീവിത കുറിപ്പില്‍ പറഞ്ഞു. 2020-ന്റെ അവസാനത്തോടെ തന്നെ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോള്‍ മാത്രം, അതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
kerala
പാലക്കാട് തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്
നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.
kerala
ദേശീയപാതയില്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാബു ഓടിച്ചിരുന്ന എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
-
kerala23 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
