Connect with us

kerala

ലക്ഷ്യം ഹാട്രിക്, പടയോട്ടം തുടരാന്‍ പാലക്കാട്; സ്‌കൂള്‍ മീറ്റില്‍ കിരീടപ്പോരിന് വീര്യം കൂടും

ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും.

Published

on

തൃശൂര്‍: ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും. 65ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറുമ്പോള്‍ അവസാനവട്ട കണക്കുകൂട്ടലുകളിലാണ് ജില്ലാ ടീമുകള്‍. വന്‍ ലീഡുമായി കഴിഞ്ഞ വര്‍ഷം ഓവറോള്‍ കിരീടം നിലനിര്‍ത്തിയ പാലക്കാട്, ഹാട്രിക് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി സ്‌കൂളുകളുടെ കരുത്തില്‍ 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും അടക്കം 269 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 120 പോയിന്റ് വ്യത്യാസം. പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മാത്തൂര്‍ സിഎഫ്ഡി, കോട്ടായി ജിവിഎച്ച്എസ്എസ്, കാട്ടുകുളം സ്‌കൂള്‍, വടവന്നൂര്‍ ജിഎച്ച്എസ്എസ്, ചിറ്റൂര്‍ ജിബിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.

മുന്നിലെത്താന്‍ മലപ്പുറം

ചരിത്രത്തില്‍ ആദ്യമായി പാലക്കാടിന് പിറകില്‍ കോഴിക്കോടിനെയും എറണാകുളത്തെയും മറികടന്ന് രണ്ടാം സ്ഥാനം നേടിയ മലപ്പുറവും ഇത്തവണ കിരീടത്തില്‍ കണ്ണുനട്ടാണ് എത്തുന്നത്. 13 സ്വര്‍ണമുള്‍പ്പെടെ 149 പോയിന്റുകളോടെയായിരുന്നു നേട്ടം. ചാമ്പ്യന്‍ സ്‌കൂളായ കടകശേരി ഐഡിയല്‍ ഇംഗീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയിരുന്നു മലപ്പുറത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസും, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ചേരുമ്പോള്‍ മലപ്പുറം കൂടുതല്‍ കരുത്തരാവും. മലപ്പുറത്തിന് പിന്നില്‍ 122 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോടും ഇത്തവണ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്താണ് കോഴിക്കോടിന്റെ ഫിനിഷിങ്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കരുത്തിലെത്തുന്ന പുല്ലുരംപാറ സെന്റ് ജോസഫ് സ്‌കൂളിനൊപ്പം, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പൂവമ്പായി എഎംഎച്ച്എസ് സ്‌കൂളുകളിലെ താരങ്ങളിലാണ് കോഴിക്കോടിന്റെ വലിയ പ്രതീക്ഷ.

തിരിച്ചുവരവിന് മുന്‍ ചാമ്പ്യന്‍മാര്‍

വര്‍ഷങ്ങളായി ചാമ്പ്യന്‍പട്ടം കയ്യടക്കിയ എറണാകുളം കഴിഞ്ഞ മീറ്റില്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാര്‍ബേസിലിന്റെ പതനമാണ് എറണാകുളത്തിന് തിരിച്ചടിയായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും. കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്‌കൂളുകള്‍ മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. 2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് പോയവര്‍ഷം ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. കഴിഞ്ഞ വര്‍ഷം 89 പോയിന്റുമായി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തിയ കോട്ടയത്തിന് പൂഞ്ഞാര്‍ എസ്എംവി ഹയര്‍സെക്കണ്ടറി സ്‌കൂളാണ് കരുത്ത്. 2022ല്‍ ആറാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശൂര്‍, മികച്ച തയ്യാറെടുപ്പുകളോടെയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം ഇങ്ങനെ: തിരുവനന്തപുരം 61, കാസര്‍ഗോഡ് 45, ആലപ്പുഴ 25, കണ്ണൂര്‍ 18, കൊല്ലം 9, ഇടുക്കി 8, വയനാട് 5, പത്തനംതിട്ട 1.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending