കണ്ണൂര്‍: തലശേരി പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയില്‍ തലശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉക്കണ്ടന്‍ പീടികക്കു അടുത്ത് പി പി അനന്തന്‍ റോഡില്‍ അയ്യത്താന്‍ പറമ്പില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായുള്ള 13 സ്റ്റീല്‍ കണ്ടെയ്‌നര്‍, വെടിമരുന്നു, എന്നിവയും കണ്ടെത്തി. പൊലീസ് കേസ്സെടുത്തു അന്വേഷണം നടത്തിവരുന്നു.

തലശ്ശേരി ഇന്‍സ്‌പെക്ടര്‍ ശ്രീ ഗോപകുമാര്‍ നേതൃത്വത്തില്‍ തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ അഷറഫ് ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആയുധ പരിശോധനയില്‍ പങ്കെടുത്തു.