Connect with us

india

തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കുത്തനെയുള്ള ഡ്രില്ലിംഗ്; 15 മീറ്റർ തുരന്നു, പ്രതീക്ഷയില്‍ രാജ്യം

തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബർകോട്ട് സൈഡിൽ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബർക്കോട്ട് സൈഡ് തകർക്കൽ, ഡ്രിഫ്റ്റ് ടെക്നോളജി എന്നിവയാണ് ആറ് പ്ലാനുകൾ

Published

on

15 ദിവസമായിട്ടും ഉത്തരാഖണ്ഡിലെ സിൽക്കാരയിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകാത്ത സാഹചര്യത്തിൽ പുതിയ 6 പ്ലാനുകളുമായി രക്ഷാപ്രവർത്തക സംഘം. 41 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങക്കിടക്കുന്നത്. ഇവരുടെ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നിലവിലെ രക്ഷാപ്രവ‍ർത്തനം പാതിവഴിയിൽ നിന്നതോടെ കുത്തനെയുള്ള ഡ്രില്ലിം​ഗ് പരീക്ഷിക്കുകയാണ്. ഇത് വിജയകരമായി പുരോ​ഗമിക്കുന്നുവെന്നാണ് അധികൃത‍ർ അറിയിക്കുന്നത്. കുത്തനെയുള്ള ഡ്രില്ലിംഗ് പുരോഗമിക്കുമ്പോൾ തന്നെ മറ്റ് 5 പ്ലാനുകളും ദുരന്തനിവാരണ സേനയുടെ പക്കലുണ്ട്.

തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബർകോട്ട് സൈഡിൽ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബർക്കോട്ട് സൈഡ് തകർക്കൽ, ഡ്രിഫ്റ്റ് ടെക്നോളജി എന്നിവയാണ് ആറ് പ്ലാനുകൾ.

തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ് ആണ് ഇതിൽ ഏറ്റവും മികച്ചത്. എന്നാൽ മെഷീൻ്റെ ഭാഗം ഡ്രില്ലിംഗിനിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത് പുറത്തെടുത്താൽ മാത്രമേ തിരശ്ചീനമായ ഡ്രില്ലിംഗ് തുടരാനാകൂ. സമയമെടുത്ത് മാത്രമേ ഇത് പൂർത്തിയാക്കാനാകൂ. ഡ്രില്ലിംഗ് പൂർത്തിയായാൽ 800 എം എം പൈപ്പ് ഇതിലൂടെ കടത്തിവിടും. ഇത് നടന്നില്ലെങ്കിൽ 700 എംഎം ന്റെ പൈപ്പാകും കടത്തിവിടുക. കുടുങ്ങിയ മെഷീൻ ഭാഗങ്ങൾ ഇന്ന് പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുത്തനെയുള്ള ഡ്രില്ലിംഗ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 86 മീറ്ററിൽ 15 മീറ്റർ ദൂരം ഡ്രില്ലിംഗ് പൂർത്തിയായി. ഇത് വിജയിച്ചാൽ തൊഴിലാളികളെ ബക്കറ്റ് ഉപയോഗിച്ച് പുറത്തെടുക്കും. ഇതാണ് രണ്ടാമത്തെ മികച്ച മാ‌‍ർ‌​ഗം. സൈഡിലൂടെ ഡ്രില്ലിംഗ് നടത്തുകയാണ് മറ്റൊരു പദ്ധതി. ഈ രീതി ഇതുവരെ തുടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഡ്രില്ലിം​ഗ് ചെയ്യുന്നതിനുള്ള മെഷീൻ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുമില്ല. സിൽക്കാര ഭാ​ഗത്തുനിന്നുള്ള ഡ്രില്ലിം​ഗ് നേരത്തേ ആരംഭിച്ചെന്നിരിക്കെ തുരങ്കത്തിന്റെ മറുഭാ​ഗമായ ബാ‍ർക്കോട്ട് സൈഡിലൂടെയുള്ള തിരശ്ചീനമായ ഡ്രില്ലിം​ഗ്ആണ് മറ്റൊരു പ്ലാൻ.

ബാ‍ർ‌ക്കോട്ട് ഭാ​ഗം തകർക്കൽ; തുരങ്കത്തിന്റെ ബാ‍ർ‌ക്കോട്ട് ഭാ​ഗം ഞായറാഴ്ചയോടെ തക‍ർത്തിട്ടുണ്ട്. ഇതോടെ 1 മുതൽ 12 മീറ്റ‍ർ വരെ തുരക്കാൻ കഴിഞ്ഞെന്നുമാണ് ദുരന്ത പ്രതികരണ സേന വ്യക്തമാക്കുന്നത്. ആറാമത്തേതും അവസാനത്തേതുമായ പ്ലാൻ ആണ് ഡ്രിഫ്റ്റ് ടെക്നോളജി. ഡ്രിഫ്റ്റ് ടെക്നോളജി ഉപയോ​ഗിച്ച് തുരങ്കത്തിന്റെ വശങ്ങൾ തകർക്കലാണ് ഈ പദ്ധതി. ആർമി എൻജിനീയർമാർ ഇതിന്റെ ചുമതല വഹിക്കും.

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending