Connect with us

india

ഉത്തരാഖണ്ഡിലെ തുരങ്കാപകടം; തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം 3 ദിവസം കൂടി നീണ്ടേക്കും

പൈപ്പുകള്‍ വഴി ഓക്‌സിജന്‍, വൈദ്യുതി, മരുന്നുകള്‍ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാന്‍ ആവശ്യമായതെല്ലാം ഇവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്.

Published

on

ചാര്‍ ഥാം റൂട്ടിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. പൈപ്പുകള്‍ വഴി ഓക്‌സിജന്‍, വൈദ്യുതി, മരുന്നുകള്‍ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാന്‍ ആവശ്യമായതെല്ലാം ഇവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്.

നവംബര്‍ 12 നാണ് ഇവര്‍ തുരങ്കത്തിനുള്ളില്‍ അകപ്പെട്ടത്. ”നവംബര്‍ 12 മുതല്‍ തന്നെ എത്രയും വേഗം 40 പേരെയും പുറത്തെത്തിക്കാനുള്ള നടപടികള്‍ നടത്തി വരുന്നുണ്ട്, രക്ഷാ പ്രവര്‍ത്തനത്തിന് രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം” കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു.

”വളരെ വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി എല്ലാവരെയും പുറത്തെത്തിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കൂടി മുന്നില്‍ കണ്ട് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളോട് ഞാന്‍ സംസാരിച്ചു. അവര്‍ ധൈര്യത്തോടെയാണ് ഇരിക്കുന്നത്. അവര്‍ സുരക്ഷിതരായി തന്നെ തുടരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗതാഗത മന്ത്രി വി.കെ സിംഗ്. സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങള്‍ അനുസരിച്ച് നാല് നാലര വര്‍ഷത്തോളം ഇവിടം സ്ഥിരതയുള്ള പ്രദേശം തന്നെ ആയിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു അപകടം സംഭവിച്ചു. ഇവിടുത്തെ മലനിരകള്‍ കാലപ്പഴക്കം കുറഞ്ഞതും ദുര്‍ബലവുമാണെന്നും അദ്ദേഹം പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍

– സംസ്ഥാനത്തെ മുഴുവന്‍ തുരങ്കങ്ങളിലും ഉടന്‍ തന്നെ പരിശോധന ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.12000 കോടിയുടെ ചാര്‍ ഥാം പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുരങ്കങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇപ്പോള്‍ മണ്ണിടിച്ചില്‍ മുഖേന അപകടം സംഭവിച്ച സ്ഥലം പ്രോജക്ടിന്റെ ഒരു പ്രധാന ഭാഗമായിരുന്നു.

-പുറത്ത് എത്തിച്ചാല്‍ ഉടന്‍ തന്നെ ആവശ്യമായ മെഡിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഇവര്‍ക്ക് നല്‍കണം. ചിലപ്പോള്‍ ചിലര്‍ക്ക് പാനിക് അറ്റാക്ക് ഉള്‍പ്പെടെ ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്, ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ അജയ് അഗര്‍വാള്‍ പറഞ്ഞു.

-ഐഎഎഫിന്റെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വരുന്നു.

– തുരങ്കത്തില്‍ നിന്നും പുറത്തേക്ക് ഒരു വഴി സൃഷ്ടിക്കാന്‍ ഉപയോഗിച്ച് വന്ന മെഷീന്‍ കേടായതിനെ തുടര്‍ന്ന് ഐഎഎഫിന്റെ സഹായത്തോടെ ഒരു അമേരിക്കന്‍ ഓഗര്‍ മെഷീന്‍ എത്തിച്ചു.

-ആദ്യത്തെ ഡ്രില്ലിംഗ് മെഷീന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയും അവശിഷ്ടങ്ങള്‍ തുരങ്കത്തിലേക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

-10 ഓളം ആംബുലന്‍സുകളും ഡോക്ടര്‍മാരും ഉടന്‍ ചികിത്സ നല്‍കുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

-ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശ്രീ തനേദര്‍ വിഷയത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

india

ജോലിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രാമക്ഷേത്ര സുരക്ഷാ സേനാം​ഗം മരിച്ചു

25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

Published

on

രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാന്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബല്‍ (എസ്എസ്എഫ്) അര്‍ധസൈനിക സേനാംഗം ശത്രുഘ്‌നന്‍ വിശ്വകര്‍മയാണ് മരിച്ചത്. 25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

അംബേദ്കര്‍ നഗര്‍ സ്വദേശിയായ ശത്രുഘ്നന്‍ വിശ്വകര്‍മ സര്‍വീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടന്‍ തന്നെ മറ്റ് സുരക്ഷാ സേനാം?ഗങ്ങള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ട്രോമാ സെന്ററിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാര്‍ച്ചില്‍, ഒരു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കമാന്‍ഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു.

മുമ്പ്, 2012ലും സമാന മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേസില്‍ കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്‍പിഎഫ് ജവാന്‍ എന്‍. രാജ്ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

india

ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിക്കുഞ്ഞ്

ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

Published

on

ലോകപ്രശസ്ത ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങൾ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണിൽ സിറപ്പെടുത്ത് ഒഴിച്ചപ്പോൾ എലിയുടെ രോമങ്ങൾ അതിൽ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീൽ തുറന്ന് സിറപ്പൊഴിച്ചപ്പോൾ അതിൽ എലിയുടെ രോമങ്ങൾ കണ്ടു. തുടർന്ന് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയിൽ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നൽകി.

 

Continue Reading

india

നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി.

Published

on

നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.

Continue Reading

Trending