Connect with us

kerala

തെരുവ് നായ്ക്കളുടെ ആക്രമണം: കഴിഞ്ഞ വര്‍ഷം സാമ്പത്തിക സഹായമായി നല്‍കിയത് 2.30 കോടി രൂപ

ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എന്‍.എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Published

on

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 203 പേര്‍ക്ക് മാത്രമായി നല്‍കിയത് 2,30,24,574 രൂപയുടെ സാമ്പത്തിക സഹായം. ഈ വര്‍ഷം 31 പേര്‍ക്കായി 45.52ലക്ഷം രൂപയും സാമ്പത്തിക സഹായമായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.

ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എന്‍.എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗങ്ങള്‍ ദേശീയ ജലപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും പല ഭാഗങ്ങളും നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാന ജലപാതയായ കോവളം മുതല്‍ കൊല്ലം വരെയും കോഴിക്കോട് മുതല്‍ ബേക്കല്‍ വരെയുള്‌ല ഭാഗങ്ങള്‍ ഗതാഗത യോഗ്യമാക്കുന്നതിന് രണ്ടാംഘട്ടത്തില്‍ വിഭാവനം ചെയ്ത പദ്ധതികളില്‍ ഏകദേശം 53 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാഹ അഭ്യര്‍ഥന നിരസിച്ചു; പാലക്കാട് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍

മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

Published

on

പാലക്കാട് നെന്മാറയില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.

Continue Reading

kerala

അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; പരാതിയുമായി രക്ഷിതാക്കള്‍

കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി മൊഴിനല്‍കി. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം നടന്നത്.

Published

on

മലപ്പുറത്ത് സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി മൊഴിനല്‍കി. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം നടന്നത്.

ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസത്തെ ആദ്യ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്ക് ശേഷം ഇടവിട്ട ഒറ്റപ്പെട്ട മഴയില്‍ നേരിയ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

Continue Reading

Trending