kerala
എസ്.ടി.യു സമരസന്ദേശ യാത്രക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി
ജില്ലാ അതൃത്തിയായ ചാലിശേരിയിൽ എത്തിയ യാത്രയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലത്തന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്,എസ്.ടി.യു നേതാക്കൾ സ്വീകരിച്ചു.

പാലക്കാട്:ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള നയിക്കുന്ന എസ് ടി യു സമര സന്ദേശ യാത്രക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി.ജില്ലാ അതൃത്തിയായ ചാലിശേരിയിൽ എത്തിയ യാത്രയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലത്തന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്,എസ്.ടി.യു നേതാക്കൾ സ്വീകരിച്ചു.
സമരസന്ദേശ യാത്ര പര്യടനത്തിന്റെ ജില്ലാ തല ഉൽഘാടനം തൃത്താലയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായ മംഗലം ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു എസ്.ടി.യു മണ്ഡലം പ്രസിഡന്റ് സക്കീർ പി.പി സ്വാഗതം പറഞ്ഞു നായകൻ അഡ്വ.എം.റഹ്മത്തുള്ള വൈസ് ക്യാപ്റ്റൻ യു.പോക്കർ ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്അഷ്റഫ് എടനീർ ജില്ലാ പ്രസിഡൻറ് പി.എം മുസ്തഫ തങ്ങൾ,അസീസ് ആലൂർ,ടി.കെ ചേക്കുട്ടി,സക്കറിയ കsമുണ്ട,കെ.വി മുസ്തഫ,മുനീബ് ഹസൻ,മുബീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഒറ്റപ്പാലത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് പി.എ തങ്ങൾ ഉൽഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ പി.പി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു കൺവീനർ മേഡയിൽ ബാപ്പുട്ടി സ്വാഗതം പറഞ്ഞു യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി ക്യാപ്റ്റൻ അഡ്വ.എം റഹ്മത്തുള്ള വൈസ് ക്യാപ്റ്റൻ യു.പോക്കർ,സ്ഥിരാംഗം വല്ലാഞ്ചിറ അബ്ദുൾ മജീദ്,കെ.പി ഉമ്മർ,നാസർ പാദാക്കര,അബ്ദുൾ റഹ്മാൻ ചളവറ,പി.എം.എ ജലീൽ,അനിത ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എൻ.എ ഖാദർ ഉൽഘാടനം ചെയ്തു നാസർ എസ്.എം അധ്യക്ഷത വഹിച്ചു പി.കെ ഹസ്സനിപ്പ സ്വാഗതം പറഞ്ഞു യാത്ര ലീഡർ അഡ്വ. എം റഹ്മത്തുള്ള,ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ് സ്ഥിരാംഗം ഉമ്മർ ഒട്ടുമ്മൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ മുസ്തഫ പ്രസംഗിച്ചു.യാത്ര രാത്രിയോടെ പൊന്നങ്കോട് സമാപിച്ചു.
പൊതുമേഖല സ്ഥാപനങ്ങളടക്കമുള്ള തൊഴിൽ ഇടങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും തൊഴിൽ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്ത് രൂപപ്പെട്ട മതേതര കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചും ബഹുസ്വരതക്ക് വേണ്ടിയും ഒക്ടോബർ 21ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.
kerala
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
kerala
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം
അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.
മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്