ഇസ്‌ലാമാബാദ്: പാക്കിസ്താനില്‍ ക്രിക്കറ്റ് കളിക്കിടയില്‍ പന്ത് തലയില്‍ കൊണ്ട് കളിക്കാരന്‍ മരിച്ചു. മര്‍ദാനില്‍ നടന്ന മത്സരത്തിലാണ് സുബൈര്‍ അഹമ്മദ് എന്ന താരത്തിന് ബാറ്റ് ചെയ്യുന്നതിനിടെ അപകടം സംഭവിച്ചത്.

ആഗസ്റ്റ് 14നാണ് സംഭവം. കളിക്കിടയില്‍ പന്ത് തലയില്‍ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ സുബൈര്‍ അഹമ്മദ് മരിച്ച വിവരം പാക് ക്രിക്കറ്റ് ബോര്‍ഡാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മത്സരങ്ങളില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു പി.സി.ബി. ടി20 ടീമായ ക്വെറ്റ ബെയേഴ്‌സ്ടീമിനുവേണ്ടി നാല് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് സുബൈര്‍ അഹമ്മദ്.

2014-ലും സമാനമായ രീതയിലാണ് ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് മരിച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ രമണ്‍ ലംബ ഫീല്‍ഡിങ്ങിനിടെ പന്ത് തലയില്‍ കൊണ്ടാണ് മരിച്ചത്.