കൊച്ചി: മാലിന്യ കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജി രംഗത്ത്. എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിരിക്കുന്ന മാലിന്യകൂമ്പാരത്തിനെതിരെ കുത്തിയിരിപ്പ് നടത്തി സബ്ജഡ്ജി എ.എം ബഷീറാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. മാലിന്യ കൂമ്പാരത്തിന് അരികെ ഇരുന്നാണ് ജഡ്ജി പ്രതിഷേധിക്കുന്നത്. മാലിന്യം നീക്കുന്നതു വരെ കുത്തിയിരിപ്പ് തുടരാനാണ് സബ്ജഡ്ജിയുടെ തീരുമാനം. ലീഗല്‍ സര്‍വീസസ് അതോറ്റി സെക്രട്ടറി കൂടിയാണ് എ.എം ബഷീര്‍.