Connect with us

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

kerala

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Published

on

പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു.

ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

 

Continue Reading

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending