Connect with us

Culture

ഉഗ്രവിജയവുമായി ബംഗളൂരു; ഛേത്രിക്ക് ഹാട്രിക്ക്

Published

on

ബംഗളൂരു: മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍. സുനില്‍ ഛേത്രി അരങ്ങ് തകര്‍ത്ത ദിവസത്തില്‍ പൂനെക്കാര്‍ക്ക് തോല്‍വി മാത്രമായിരുന്നു രക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 3-1ന്റെ ഉഗ്രവിജയവുമായി ബംഗളൂരു എഫ്‌സി ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കോടെയായിരുന്നു ബംഗളൂരുവിന്റെ ഫൈനലിലേക്കുള്ള യാത്ര. 15, 65, 89 മിനുട്ടുകളിലാണ് ഛേത്രി ഗോളുകള്‍ നേടിയത്. പൂനെയുടെ ഗോള്‍ ജോനാഥന്‍ ലൂക്കയുടെ(82) വകയായിരുന്നു. ഇതാദ്യമായാണ് ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയില്‍ എത്തുന്നത്. അതിനാല്‍ ഫൈനലിലേക്ക് എത്തുക എന്നത് ആഗ്രഹത്തില്‍ കടുത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. പൂനെയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ക്യാപ്റ്റന്‍ ഛേത്രി സ്വന്തം തോളിലേറ്റിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമണത്തില്‍ ശ്രദ്ധയൂന്നിയാണ് കളിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ഒന്നാം പകുതി. 13ാം മിനുട്ടില്‍ പൂനെയ്ക്ക് ഒരവസരം കൂടി നഷ്ടപ്പെട്ടു. മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ ഷോട്ടും ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 15ാം മിനുട്ടില്‍ പൂനെ ഗോളി വിശാല്‍ കെയ്തിന്റെയും പ്രതിരോധത്തിന്റെയും പിഴവില്‍ ബംഗളൂരു ഗോള്‍ നേടി. ഇത്തവണയും ഉദാന്തഛേത്രി കൂ്ട്ടുകെട്ടാണ് ഗോളിലേക്ക് വഴി തുറന്നത്. വലതു ‘ാഗത്ത് നിന്നും ഉദാന്ത ഉയര്‍ത്തി കൊടുത്ത പന്തില്‍ ഛേത്രി തലവെച്ചു. ഗോളി കെയ്ത്ത് പന്തിന് പുറകെ ചാടിയെങ്കിലും പ്രതിരോധത്തിലെ ഗുര്‍തേജ് സിങ്ങിനെ ഇടിച്ചു വീണു. ഇവര്‍ക്കിടയില്‍ നിലത്ത് വീണ പന്ത് നേരെ വലയില്‍ കയറി. ഒരു ഗോളിന് പിന്നിലയാതോട പൂനെ ആക്രമണത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. പൂനെ രണ്ടാം പകുതി വര്‍ധിത വീര്യത്തോടെയാണ് തുടങ്ങിയത്. നിരന്തരം അവര്‍ ബംഗളൂരിവിന്റെ ബോക്‌സില്‍ സമ്മര്‍ദ്ദം ചെലുത്തി. ഓരോ അവസരങ്ങളും അവര്‍ പാഴാക്കി കൊണ്ടിരിക്കെയാണ് ബംഗളൂരിവിന് ഒരു പെനാള്‍ട്ട് ലഭിക്കുന്നത്. ബോക്‌സിലൂടെ മുന്നേറിയ ഛേത്രിയെ പൂനെയുടെ സാര്‍ത്ഥക് പിടിച്ചു തള്ളി വീഴ്ത്തിയതിന് കിട്ടിയ ശിക്ഷ. ഗോളി കെയ്ത് വലതു വശത്തേക്ക് ചാടുമ്പോള്‍ ഛേത്രിയുടെ കിക്ക് അദ്ദേഹത്തിന് മുകളിലൂടെ വലയിലേക്ക് കയറി.
82ാം മിനുട്ടില്‍ പൂനെ ഗോളടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ജോനാഥന്‍ ലൂക്ക് വലയില്‍ എത്തിക്കുകയാണുണ്ടായത്. ഒരു ഗോള്‍ വീണതോടെ സടകുടഞ്ഞെണീറ്റ പൂനെ ഒന്നിച്ച് ആക്രമണത്തിന് മുതിര്‍ന്നതോടെ ബംഗളൂരുവിന്റെ ബോക്‌സില്‍ വീണ്ടും സമ്മര്‍ദ്ദമായി.
എന്നാല്‍ ഈ തക്കം മുതലെടുത്ത് ഒരു പ്രത്യാക്രമണത്തിലൂടെ സുനില്‍ ഛേത്രി തന്റെ മൂന്നാം ഗോളും നേടി ബംഗളൂരുവിനെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തിച്ചു. ഛേത്രിയാണ് കളിയിലെ കേമന്‍.

Film

‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും

ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

Published

on

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.

‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

Trending