kerala
മേലുദ്യോഗസ്ഥര്‍ സ്വസ്ഥത കൊടുക്കുന്നില്ല; ടാര്‍ഗറ്റ് തികയ്ക്കാന്‍ മൂന്ന് ലംഘനങ്ങള്‍ക്ക് വ്യാപകമായി പെറ്റി അടിക്കാന്‍ എംവിഡിമാര്‍
മാസം 30 കോടി രൂപ ഈടാക്കി നല്‍കാനാണ് നിര്‍ദ്ദേശം

കോടിക്കണക്കിന് രൂപയ്ക്ക് എ.ഐ ക്യാമറകള്‍ അടക്കം സ്ഥാപിച്ചിട്ടും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം. മാസം 30 കോടി രൂപ ഈടാക്കി നല്‍കാനാണ് നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധികാരണം കൂടുതല്‍ പണം ഖജനാവിലേക്ക് എത്തിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.
ക്യാമറ പെറ്റിയിലൂടെ പ്രതിമാസം 16 മുതല്‍ 18 കോടി രൂപ വരെയാണ് പിഴയായിചുമത്തുന്നത്. അതിന്റെ ഇരട്ടിത്തുകയാണ് മൊത്തം ടാര്‍ജറ്റ്. ഒരു ഉദ്യോഗസ്ഥന്‍ കുറഞ്ഞത് 500 കേസെടുക്കണം. ഇല്ലെങ്കില്‍ നടപടി നേരിടേണ്ടിവരും. ആലപ്പുഴയിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ കഴിഞ്ഞ ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിഴ ചുമത്തിയ കേസുകള്‍ ജൂലായില്‍ 208 , ആഗസ്റ്റില്‍ 185 എന്നിങ്ങനെയാണെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടാര്‍ജറ്റ് തികയ്ക്കാത്ത 20 ഉദ്യോഗസ്ഥര്‍ നടപടി ഭീഷണിയിലാണ്. മുഖ്യമന്ത്രിയെ സമീപിക്കാനാണ് എം.വി.ഡിയിലെ സംഘടനകളുടെ നീക്കം. വാഹനം തടഞ്ഞുള്ള പരിശോധന കുറയുമെന്ന് എ.ഐ ക്യാമറപദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിഴ ചുമത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതുകൊണ്ട് വാഹനാപകടങ്ങള്‍ കൂടുന്നു എന്നാണ് ഉന്നതരുടെ വാദം.
പിഴ ചുമത്താന്‍ പരിശീലനം
കുറച്ചുനാള്‍ മുമ്പ് പെറ്റിക്കേസ് തികയ്ക്കാത്ത ഉദ്യോഗസ്ഥരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്താന്‍ പഠിപ്പിച്ചിരുന്നു. 500 കേസെടുക്കുമ്പോള്‍ പരിശീലനം അവസാനിക്കും. മൊബൈല്‍ഫോണില്‍ ചിത്രമെടുത്ത് ഇചെല്ലാന്‍ വഴി 500 കേസെടുത്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നത്. പിഴക്കെതിരെ പരാതിയുമായി ആര്‍.ടി.ഓഫീസുകളില്‍ എത്തുമ്പോള്‍ ലഭിക്കുന്ന മറുപടി പിഴ ചുമത്തിയ ആള്‍ സ്ഥലംമാറിപോയെന്നായിരിക്കും. അതോടെ പിഴ അടയ്ക്കാന്‍ നിര്‍ബന്ധിതനാവും.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, പാര്‍ക്കിംഗ് കേസുകള്‍ കണ്ടെത്തി കണക്ക് തികയ്ക്കാനാണ് മിക്ക ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വാഹനം ഓടിക്കുന്നയാളുടെ നിയമ ലംഘനം ക്യാമറ കണ്ടെത്തിയതിനു ശേഷമോ മുമ്പോ റോഡിലെ ഉദ്യോഗസ്ഥനും കണ്ടെത്തും. ഒരു കുറ്റത്തിന് രണ്ട് പെറ്റി അടയ്‌ക്കേണ്ടിയും വരും.
crime
ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.
ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
crime
അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
kerala
സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.
കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു