ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് ഇന്നും പരിഹാരമാവാത്ത സാഹചര്യത്തില്‍ പ്രതിസന്ധി തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി അനൗപചാരിക മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇന്ന് കോടതി തുറന്നിട്ടും പരിഹാരമായില്ല. രണ്ടുകോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റുകോടതികള്‍ ചേരാന്‍ 15 മിനിറ്റ് വൈകുകയും ചെയ്തു.

ഇന്ത്യന്‍ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്നലെ ചീഫ്ജസ്റ്റിസിനെ കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചീഫ്ജസ്റ്റിസ് ചര്‍ച്ചക്ക് തയ്യാറാണെന്നും മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രശ്‌നപരിഹാര ശ്രമവും ഇതുവരെയുണ്ടായിട്ടില്ല. പ്രതിഷേധിച്ച നാലുജഡ്ജിമാരും ഇന്ന് കോടതിയിലെത്തിയിട്ടുണ്ട്. അതേസമയം, പ്രതിസന്ധിയില്‍ ഉച്ചക്കുശേഷം എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കണം.