ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായതിനിടെ രാജ്യത്തുടനീളം മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്താൻ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ വിതരണം സമിതി ഉറപ്പുവരുത്തും.

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും 12 അംഗ സമിതി നൽകും. രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കും.

ക്യാമ്പിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കൺവീനർ.