ന്യൂഡല്‍ഹി: പാതയോരത്ത് മദ്യവില്‍പ്പന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ദേശീയ സംസ്ഥാന പാതയോരങ്ങളളിലെ 500മീറ്റര്‍ പരിധിക്കുള്ളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്.

ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കി തുടങ്ങണം. മാര്‍ച്ച് 31വരെ മാത്രം പ്രവര്‍ത്തിക്കാം. പുതിയതായി ലൈസന്‍സ് അനുവദിക്കുന്ന ബാറുകള്‍ക്കും ബിവറേജുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്നും ഇത് പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.