More
കാല്‍നടയാത്രയായി ഹജ്ജ്; മലയാളിയ്ക്കുവേണ്ടി പാക് പൗരന്‍ സുപ്രീംകോടതിയില്‍
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന്‍ സുപ്രീംകോടതിയില്‍
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന്‍ സുപ്രീംകോടതിയില്‍. ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിക്കുകാര്‍ക്കും വിവിധ ആഘോഷാവസരങ്ങളില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹിന്ദുക്കള്‍ക്കും വിസ അനുവദിക്കാറുണ്ട്. ഇതേ സാഹചര്യത്തില്‍ ഇസ്ലാം മതവിശ്വസിയായ ശിഹാബിന് ഹജ്ജ് നടത്താനും വിസ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഈ വര്‍ഷം ജൂണിലാണ് 8640 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്താന്‍ തുടങ്ങിയത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, വഴി മക്കയിലെത്താനായിരുന്നു തീരുമാനം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വാഗ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്താന്‍ തടഞ്ഞതിനാല്‍ പഞ്ചാബിലാണ് ശിഹാബുള്ളത്. ട്രാന്‍സിറ്റ് വിസ കിട്ടണമെന്നാണ് ശിഹാബിന്റെ ആവശ്യം. കഴിഞ്ഞമാസമാണ് ലാഹോര്‍ കോടതി സര്‍വാര്‍ താജിന്റെ ഹര്‍ജി തള്ളിയത്.
kerala
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.
സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.
ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.
സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.
ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.
സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.
ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.
മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.
എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.
വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.
പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.
More
ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
ലോക ഫുട്ബോളിൽ ലയണൽ മെസ്സി തീർത്ത മാജിക്കിന് തുടർച്ചയെന്നോണം പുതിയൊരു താരം കൂടി ഉദയം ചെയ്യുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സി നായകനായി മുന്നിൽ നിന്ന് നയിച്ച ഇന്റർ മയാമി അക്കാദമി ടീം നേപ്പിൾസ് കപ്പിൽ മുത്തമിട്ടു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് മയാമി അക്കാദമി ചാമ്പ്യന്മാരായത്.
പടനയിച്ച് മാറ്റിയോ; വൈറലായി നേട്ടങ്ങൾ
തന്റെ പതിനൊന്നു തികയുന്ന ജന്മദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മാറ്റിയോ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലുടനീളം നായകന്റെ മികവോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മാറ്റിയോയ്ക്ക് സാധിച്ചു.
‘ചാമ്പ്യൻ’ എന്ന് രേഖപ്പെടുത്തിയ ട്രോഫിയുമായി തിളങ്ങുന്ന മാറ്റിയോയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’യാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ഭാവി സൂപ്പർ താരത്തിന് ആശംസകളുമായി എത്തുന്നത്. മെസ്സി-റോകുസോ ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണുള്ളത്. മൂത്ത മകൻ തിയാഗോയ്ക്ക് 13 വയസ്സും ഇളയ മകൻ സിറോയ്ക്ക് 8 വയസ്സുമാണ് പ്രായം.
അന്താരാഷ്ട്ര കരിയറിന് വിരാമം; ഗാലറിയിലേക്ക് മെസ്സി
അർജന്റീനയ്ക്കായി 21 വർഷം നീണ്ട സുവർണ്ണ കരിയറിന് വിരാമമിട്ട് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.
2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെയായിരുന്നു മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിനായി ഇനി നൽകാൻ മറ്റൊന്നും ബാക്കിയില്ലെന്നും വരാനിരിക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമായെന്നുമാണ് മെസ്സി വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഗാലറിയിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
india
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

