Connect with us

kerala

സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്.

Published

on

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നർകോട്ടിക് വിഭാഗം ഡിവൈഎസ്പിയുമായ ആർ മനോജ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

കെ സുരേന്ദ്രൻ ഒന്നാം പ്രതിയാക്കിയും സികെ ജാനുവിനെ രണ്ടാംപ്രതിയാക്കിയുമാണ് കുറ്റപത്രം. ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ മലവയലാണ് മൂന്നാം പ്രതി83 സാക്ഷികളാണ് കേസിലുള്ളത്. രേഖകൾ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിൽ ദൃക്സാക്ഷികളില്ല.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് 2 വർഷവും നാലുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷം രൂപയും നൽകിയെന്നുമായിരുന്നു പരാതി.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്. കേസിന്റെ വിചാരണ രണ്ടുമാസത്തിനുള്ളിൽ തുടങ്ങുമെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

അതിജീവിത നിരപരാധിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അതിന് മുഴുവന്‍ ഉത്തരവാദിത്വവും പ്രതികളുടേതാണെന്നും പ്രോസിക്യൂഷന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വാദിച്ചു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ നിശ്ചയിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കനത്ത വാദപ്രതിവാദം. അതിജീവിത നിരപരാധിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അതിന് മുഴുവന്‍ ഉത്തരവാദിത്വവും പ്രതികളുടേതാണെന്നും പ്രോസിക്യൂഷന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വാദിച്ചു. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അജയ് കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ”സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത്?” എന്നായിരുന്നു പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന്‍ വാദത്തിന് കൂടുതല്‍ സമയം തേടിയപ്പോഴാണ് കോടതിയുടെ പ്രതികരണം.

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ കൂട്ടബലാത്സംഗത്തില്‍ കലാശിച്ച കൂട്ടത്തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയവരാണെന്നും അതിനാല്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നും പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കി.

അതേസമയം, പരമാവധി ശിക്ഷ നല്‍കാന്‍ സാഹചര്യമില്ലെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം. കുറ്റം അതിക്രൂര വിഭാഗത്തിലുള്ളതല്ലെന്നും ഇത് ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്നായിരുന്നു കോടതിയുടെ മറുപടി.

പ്രതികള്‍ക്കും കോടതിയില്‍ അവരുടെ വാദം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. വീട്ടില്‍ അമ്മ മാത്രമാണ്, കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പള്‍സര്‍ സുനി അഭ്യര്‍ത്ഥിച്ചു. ഒന്നും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ വാദിച്ചു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വിജീഷ് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending