ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ് സിനിമാതാരം സൂര്യ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ആരാധകരും തമിഴ് ജനതയും. സൂര്യയ്ക്ക് പിന്തുണ അറിയിക്കുന്ന #TNStandWithSurya എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

ഞായറാഴ്ച തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നീറ്റ് പരീക്ഷ നടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് സൂര്യ രംഗത്തെത്തിയത്. ഞായറാഴ്ച നടന്ന പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മൂന്നു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരീക്ഷ നടത്തിപ്പിനെതിരെ ശക്തമായ എതിര്‍പ്പുമായി താരം രംഗത്തെത്തിയത്. ഇത്തരം പരീക്ഷകളെ ‘മനുനീതി’ പരീക്ഷകളെന്നാണ് വിളിക്കേണ്ടതെന്നും ബഹിഷ്‌കരിക്കേണ്ടവയാണെന്നും സൂര്യ പറഞ്ഞു.

https://twitter.com/jayaprakashtpm/status/1305348092770750464

പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ കോടതിയേയും സൂര്യ വിമര്‍ശിച്ചു. കോവിഡ് കാലത്ത് ജീവനില്‍ ഭയമുള്ളതിനാല്‍ ജഡ്ജികള്‍ നീതി നടപ്പാക്കുന്നതു പോലും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. പിന്നെങ്ങനെയാണ് വിദ്യാര്‍ഥികള്‍ നിര്‍ഭയരായി പരീക്ഷയില്‍

സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സൂര്യയുടെ വാക്കുകള്‍ കോടതിയെ അധിക്ഷേപിക്കുന്നതുന് തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നുമാണ് ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ കത്തില്‍ പറഞ്ഞിരിക്കുന്നത്.