Connect with us

Video Stories

ഭാര്യയുടെ ട്രാന്‍സ്ഫറിന് സഹായിക്കാമോ എന്ന് ട്വിറ്ററില്‍ ചോദ്യം; സുഷമാ സ്വരാജ് നല്‍കിയ മറുപടി വൈറല്‍

Published

on

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഇക്കാരണം കൊണ്ട് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നപ്പോള്‍ സുഷമാ സ്വരാജിന് മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ലഭിച്ച പിന്തുണ ഇതിനു തെളിവാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഷമങ്ങളനുഭവിക്കുന്ന പ്രവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയും അതനുസരിച്ച് സുഷമാ സ്വരാജ് നടപടിയെടുക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ആയിരക്കണക്കിന് സന്ദേശങ്ങളാണ് ഇത്തരത്തില്‍ അവരെ തേടി ഓരോ ദിവസവും എത്താറുള്ളത്.

അതിനിടെ, റെയില്‍വേയില്‍ ജോലി ചെയ്യുന്ന സ്വന്തം ഭാര്യയെ തന്റെ ജോലി സ്ഥലത്തിനടുത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കാമോ എന്ന് ചോദ്യമുയര്‍ത്തിയ സ്മിത് രാജ് എന്നയാള്‍ക്ക് സുഷമാ സ്വരാജ് നല്‍കിയ മറുപടി വൈറലായി. പൂനെയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്മിത് രാജ് എന്നയാളാണ് മന്ത്രിയോട് അവരുടെ വകുപ്പില്‍ പെടാത്ത ചോദ്യം ഉന്നയിച്ചത്. സര്‍വീസില്‍ കയറി അഞ്ചു വര്‍ഷം കഴിയാതെ ഓണ്‍ റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ നല്‍കാനാവില്ലെന്ന റെയില്‍വേ ചട്ടം മറികടക്കാനാണ് സ്മിത് രാജ്, ജോലി ലഭിച്ച് ഒരു വര്‍ഷം മാത്രമായ ഭാര്യക്കു വേണ്ടി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

‘ഇന്ത്യയില്‍ ഞങ്ങളുടെ വനവാസം അവസാനിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? എന്റെ ഭാര്യ ഝാന്‍സിയില്‍ റെയില്‍വേ ജോലിക്കാരിയാണ്. ഞാന്‍ പൂനെയില്‍ ഐ.ടി മേഖലയിലും. ഒരു വര്‍ഷത്തിലേറെയായി’ എന്നായിരുന്നു സ്മിത് രാജിന്റെ ട്വീറ്റ്.

‘താങ്കളും താങ്കളുടെ ഭാര്യയും എന്റെ മന്ത്രാലയത്തിനു കീഴില്‍ ആയിരുന്നെങ്കില്‍ ട്രാന്‍സ്ഫറിനു വേണ്ടിയുള്ള അത്തരമൊരു അഭ്യര്‍ത്ഥന ട്വിറ്ററിലൂടെ നല്‍കിയതിന് ഇപ്പോള്‍ തന്നെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുമായിരുന്നു’ എന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.

tweet

ഐ.ഐ.ടി ഖരഗ്പൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സ്മിത് രാജ് ബി.ജെ.പി അനുഭാവി കൂടിയാണ്. ഏതായാലും ഔദ്യോഗിക രേഖകളുടെ പിന്‍ബലത്തോടെ നടത്തേണ്ട ഒരു അഭ്യര്‍ത്ഥന ഔപചാരികതയില്ലാതെ മന്ത്രിയുടെ ട്വിറ്ററില്‍ ചോദിച്ചതിന് അദ്ദേഹത്തിന് കിട്ടിയ വായടപ്പന്‍ മറുപടി വൈറലായി.

Video Stories

പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ വീഴ്ത്തി ഫ്രാന്‍സിന്റെ തേരോട്ടം

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

Published

on

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍.റൗണ്ട് 16 പോരാട്ടത്തില്‍ പോളണ്ടിനെ 3-1 നാണ് ഫ്രാന്‍സ് തകര്‍ത്തത്.44-ാം മിനിറ്റില്‍ ഒലിവിയര്‍ ജിറൂദാണ് പോളണ്ട് പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സിന് ആദ്യ ലീഡ് സമ്മാനിച്ചത്.

74-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളുകള്‍ അടിച്ച് കിലിയന്‍ എംബാപ്പെ പോളണ്ടിന്റെ അവസാന പ്രതീക്ഷകള്‍ ഇല്ലാതാക്കി ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

 

 

Continue Reading

Video Stories

‘വിദേശവിമാനങ്ങള്‍ക്ക് അനുമതി വേണം’ ; കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുടെ കൂട്ടായ്മ വ്യോമയാനമന്ത്രിയ കാണാന്‍ ഡല്‍ഹിയിലേക്ക്

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.

Published

on

കണ്ണൂര്‍: വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡല്‍ഹിയിലേക്കു പറക്കും.

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 12ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സംഘം 13, 14 ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടാകും.നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിസ്താര, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.

 

Continue Reading

Video Stories

എയിംസില്‍ സൈബര്‍ അക്രമണം- പിന്നില്‍ ചൈനയെന്ന് സൂചന

Published

on

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending